സാഫ് കപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് വിജയം

Img 20211001 200254

സാഫ് കപ്പിന് മാൽഡീവ്സിൽ ഇന്ന് തുടക്കമായി. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് മറുപടിയില്ലാത്ത ഒരു ഗോളിന് ശ്രീലങ്കയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബംഗ്ലാദേശിന്റെ വിജയം. 56ആം മിനുട്ടിൽ ടോപു ബർമൻ ആണ് ബംഗ്ലാദേശിന്റെ വിജയ ഗോൾ നേടിയത്. ആ ഗോളിന് തൊട്ടു മുമ്പ് ശ്രീലങ്കൻ താരം ഡിക്സൺ പുസ്ലാസ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മാൽഡീവ്സും നേപാളും രാത്രി 9.30ന് ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 3നാണ്. അന്ന് ബംഗ്ലാദേശിനെ ആകും സ്റ്റിമാചിന്റെ ടീം നേരിടുക.

Previous articleഉത്തരാഖണ്ഡിനെതിരെ കരുത്ത് കാട്ടി കേരളം, വിനൂ മങ്കഡ് ട്രോഫിയിലെ തുടര്‍ച്ചയായ രണ്ടാം ജയം
Next articleആദ്യ തോല്‍വിയ്ക്ക് ശേഷം കേരള വനിതകളുടെ തിരിച്ചു വരവ്