രണ്ടാം ദിവസവും ഇടിയും മഴയും!!! പിങ്ക് ബോള്‍ ടെസ്റ്റ് സമനിലയിലേക്ക്

Indiawomen

ഇന്ത്യ – ഓസ്ട്രേലിയ പിങ്ക് ബോള്‍ ടെസ്റ്റിൽ രസം കൊല്ലിയായി മഴ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസവും ഏറിയ പങ്കും മഴ കവര്‍ന്നപ്പോള്‍ മത്സരത്തിൽ 101.5 ഓവറിൽ 276/5 എന്ന നിലയിലാണ് ഇന്ത്യ. 127 റൺസ് നേടിയ സ്മൃതി മന്ഥാനയുടെ ഇന്നിംഗ്സാണ് ഇന്ത്യയുടെ നെടുംതൂണായി മാറിയത്. പൂനം റൗത്ത്(36), മിത്താലി രാജ്(30), യാസ്തിക ഭാട്ടിയ(19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Smritimandhana

ദീപ്തി ശര്‍മ്മ(12*)യ്ക്കൊപ്പം റണ്ണൊന്നുമെടുക്കാതെ താനിയ ഭാട്ടിയ ആണ് കളി തടസ്സപ്പെടുമ്പോള്‍ ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. രണ്ട് ദിവസം അവശേഷിക്കവെ മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഇതോടെ ഉറപ്പായി. ഓസ്ട്രേലിയയ്ക്കായി സോഫി മോളിനക്സ് രണ്ട് വിക്കറ്റ് നേടി.

Previous article“ബാഴ്സലോണയുടെ പരിശീലകനായത് ക്ലബിനോടുള്ള സ്നേഹം കൊണ്ട് മാത്രം, ആര് വന്നാലും ഇതിനേക്കാൾ നന്നായി കളിക്കാൻ ബാഴ്സക്ക് ആവില്ല” – കോമാൻ
Next articleഉത്തരാഖണ്ഡിനെതിരെ കരുത്ത് കാട്ടി കേരളം, വിനൂ മങ്കഡ് ട്രോഫിയിലെ തുടര്‍ച്ചയായ രണ്ടാം ജയം