ദ്രാവിഡിന്റെയും ശാസ്ത്രിയുടെയും കോച്ചിംഗ് ശൈലിയെക്കുറിച്ച് ശിഖര്‍ ധവാന്‍

Dhawanshashtridravid

ഇന്ത്യയുടെ കോച്ചിംഗ് ദൗത്യം നിലവിൽ കൈയ്യാളുന്ന രാഹുല്‍ ദ്രാവിഡിനെയും രവി ശാസ്ത്രിയുടെയും ശൈലിയെക്കുറിച്ച് പറ‍ഞ്ഞ് ശിഖര്‍ ധവാന്‍. ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പമാണ് ഇന്ത്യയുടെ മുഖ്യ കോച്ച രവി ശാസ്ത്രിയെങ്കില്‍ പരിമിത ഓവര്‍ പരമ്പരയ്ക്കായി ശ്രീലങ്കയിലുള്ള ടീമിന്റെ പരിശീലകനായി എത്തുന്നത് ശിഖര്‍ ധവാന്‍ ആണ്.

രാഹുല്‍ ദ്രാവിഡ് വളരെ സംയമനത്തോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും രവി ശാസ്ത്രി വളരെ അഗ്രസീവ് ആയ വ്യക്തിയാണെന്നും പറഞ്ഞ ധവാന്‍ താന്‍ രണ്ട് പേരുടെയും കീഴിൽ കളിക്കുവാന്‍ ഇഷ്ടപ്പെടുന്നുവെന്നും കൂട്ടിചേര്‍ത്തു.

ഇരുവര്‍ക്കും താരങ്ങളെ പ്രഛോദിപ്പിക്കുവാന്‍ അവരുടേതായ ശൈലികളുണ്ടെന്നും ലങ്കയിൽ ഇന്ത്യയെ നയിക്കുന്ന ശിഖര്‍ ധവാന്‍ വ്യക്തമാക്കി. താന്‍ ഇന്ത്യ എ ടീമിന് വേണ്ടി ക്യാപ്റ്റനായി കളിച്ചപ്പോള്‍ അന്ന് കോച്ച് ആയിരുന്നു രാഹുല്‍ ദ്രാവിഡ് ആയിരുന്നുവെന്നും രണ്ട് പേരും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും ധവാന്‍ വ്യക്തമാക്കി.