ഒളിമ്പിക്‌സ് വില്ലേജിൽ രണ്ട് താരങ്ങൾക്ക് കൊറോണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടോക്കിയോ ഒളിംപിക്സിൽ കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ. ഇന്ന് രണ്ടു അത്ലറ്റുകൾക്ക് കൊറോണ സ്ഥിരീകരിച്ചതായി ഒളിമ്പിക്സ് അധികൃതർ അറിയിച്ചു. രണ്ടു താരങ്ങളും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത്. രണ്ടു താരങ്ങളും ഒരു രാജ്യത്തിൽ നിന്നാണ് എന്ന് അധികൃതർ പറഞ്ഞു. ഇരുവരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതോടെ ഒളിമ്പിക് വില്ലേജിൽ 3 കൊറോണ കേസുകൾ ആയി. ഇന്നലെ ഒരു ഓഫിഷ്യലിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇനിയും ആയിരക്കണക്കിന് താരങ്ങൾ ടോക്കിയോയിലേക്ക് എത്താൻ ഉണ്ട്.

ഇന്നലെ വിമാനത്താവളത്തിൽ ഇറങ്ങിയ ഒരു താരത്തിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിൽ ഐസൊലേഷനിലാണ്. ടോക്കിയോ ഒളിംപികസുമായി ബന്ധപ്പെട്ട് ഇതുവരെ 55 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷെ വില്ലേജിൽ കൂടുതൽ കേസുകൾ വരുന്നത് വലിയ ആശങ്ക നൽകും. കൊറോണ വ്യാപനം ഉണ്ടായാൽ വേറെ പ്ലാൻ കയ്യിൽ ഉണ്ട് എന്നാണ് ജപ്പാൻ പറയുന്നത്. ഇന്നലെയും ടോക്കിയോയിൽ 1400ൽ അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി അഞ്ചു ദിവസം മാത്രമേ ഒളിംപിക്സിനു ഉള്ളൂ.