തുടക്കം തകര്‍ച്ചയോടെ, പിന്നെ ഡെവണ്‍ കോണ്‍വേയുടെ മികവില്‍ ന്യൂസിലാണ്ട്, താരം 99 നോട്ട്ഔട്ട്

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ 184/5 എന്ന സ്കോര്‍ നേടി ന്യൂസിലാണ്ട്. 19/3 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ ഡെവണ്‍ കോണ്‍വേ തുടര്‍ന്ന് വന്ന ഗ്ലെന്‍ ഫിലിപ്പ്സ്(30), ജെയിംസ് നീഷം(26) എന്നിവരുടെ കൂടെ ചേര്‍ന്നാണ് ഈ സ്കോറിലേക്ക് എത്തിയത്.

Danielsams

കോണ്‍വേയ്ക്ക് തന്റെ ശതകം നേടാനായില്ലെങ്കിലും 59 പന്തില്‍ നിന്ന് താരം 99 റണ്‍സാണ് നേടിയത്. അവസാന ഓവറിലെ നാലാമത്തെയും അഞ്ചാമത്തെയും പന്തില്‍ താരം സിക്സും ഫോറും നേടിയെങ്കിലും അവസാന പന്തില്‍ സിംഗില്‍ മാത്രം നേടിയപ്പോള്‍ താരത്തിന് 99 റണ്‍സില്‍ എത്തുവാനെ സാധിച്ചുള്ളു.

ഓസ്ട്രേലിയയ്ക്കായി ഡാനിയേല്‍ സാംസും ജൈ റിച്ചോര്‍ഡ്സണും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസിന് ഒരു വിക്കറ്റ് ലഭിച്ചു.