സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലർ ബിഗ് ബാഷിലേക്ക്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ അടുത്ത സീസണിൽ ബിഗ് ബാഷിൽ കളിക്കും. ബിഗ് ബാഷ് ടീമായ ഹൊബാർട്ട് ഹരികെയ്ൻസ് ആണ് സൗത്താഫ്രിക്കൻ താരത്തെ സ്വന്തമാക്കിയത്. 30 കാരനായ മില്ലർ ഹൊബാർട്ട് ഹരികെയ്ൻസിന് വേണ്ടി സീസണിലെ മുഴുവൻ മത്സരങ്ങളും കളിക്കുമെന്നാണ് കരുതപ്പെടുന്നത്. 14 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന്റെ സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് താരം ദേശീയ ടീമിൽ കളിയ്ക്കാൻ തിരിച്ചെത്തും.

ടി20 ക്രിക്കറ്റിൽ മികച്ച അനുഭവസമ്പത്തുള്ള താരമാണ് ഡേവിഡ് മില്ലർ. 294 ടി20 മത്സരങ്ങൾ മില്ലർ പല ടീമുകൾക്കായി മില്ലർ കളിച്ചിട്ടുണ്ട്. ഹൊബാർട്ട് ഹരികെയ്ൻസ് ഈ വർഷം സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് ഡേവിഡ് മില്ലർ, നേരത്തെ അഫ്ഗാൻ താരമായ ഖായിസ് അഹമ്മദിനെയും ഹൊബാർട്ട് ഹരികെയ്ൻസ് സ്വന്തമാക്കിയിരുന്നു.