ഗ്രീൻഫീൽഡിലെ ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പോരാട്ടം, ടിക്കറ്റ് വില്പന 25ന് തുടങ്ങും

- Advertisement -

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് T20 പോരാട്ടത്തിന് കളമൊരുങ്ങി. മലയാളി ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. മത്സരത്തിന്റെ ടിക്കറ്റ് വിതരണം ഈ മാസം 25ന് തുടങ്ങും. ഡിസംബർ 7 നാണ് ഗ്രീൻഫീൽഡിൽ മത്സരം നടക്കുക. ഗ്രീൻഫീൽഡിലെ മൂന്നാമത്തെ അന്താരാഷ്ട്ര മത്സരമാണ് ഇനി നടക്കാനിരിക്കുന്നത്.

ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായാണ് ഗ്രീൻഫീൽഡ് അറിയപ്പെടുന്നത്. ന്യൂസിലാന്റിനെതിരായ T20 യിലും 2018ൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിലും ഇന്ത്യക്ക് ജയം സ്വന്തമായിരുന്നു. ടിക്കറ്റുകൾ പേടിഎം വഴി ലഭ്യമാണ്. 1000,2000,3000,5000 എന്നിങ്ങനെ ആയിരിക്കും ടിക്കറ്റ് നിരക്കുകൾ.

Advertisement