“ഏഷ്യയിലെ വൻ ശക്തികളുമായി ഏറ്റുമുട്ടാൻ ആകുമെന്ന് ഇന്ത്യ തെളിയിച്ചു”

- Advertisement -

ഇന്നലെ ഒമാനോട് പരാജയപ്പെട്ടു എങ്കിലും ഇന്ത്യ മുന്നോട്ടു വരികയാണെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച് പറഞ്ഞു. ഒമാനോട് കളിച്ച രണ്ട് മത്സരങ്ങളും വളരെ ചെറിയ മാർജിനിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒമാനെ പോലുള്ള ടീമുകളുമായുള്ള ഇന്ത്യയുടെ അകൽച്ച കുറഞ്ഞു വരികയാണെന്ന് ഇത് കാണിക്കുന്നു. ഒമാൻ ഏഷ്യയിൽ വൻ ശക്തികളിൽ ഒന്നാണ്. സ്റ്റിമാച് പറഞ്ഞു.

ഇന്ത്യ ഇന്നലെ ആദ്യ പകുതിയിൽ നന്നായി കളിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ ഗംഭീരമായി തന്നെ കളിച്ചു. യുവതാരങ്ങൾ കൂടുതൽ ആയതിനാൽ ചില തെറ്റുകൾ പറ്റുന്നുണ്ട്. അത് തിരുത്താൻ പരിചയസമ്പത്തു കൊണ്ട് ആകുമെന്നും സ്റ്റിമാച് പറഞ്ഞു. ഇന്ത്യ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും താരങ്ങളെ ഓർത്ത് അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓപൺ പ്ലേയിൽ നിന്ന് ഗോൾ നേടാനാവത്ത പ്രശ്നത്തിനു കാരണം പ്രധാന താരങ്ങൾ പരിക്ക് കാരണം ഇല്ലാത്തതിനാൽ ആണെന്നും സ്റ്റിമാച് പറഞ്ഞു.

Advertisement