ഇന്ന് ജയിച്ചേ പറ്റു, കേരള ബ്ലാസ്റ്റേഴ്സ് ഹൈദരബാദിന് എതിരെ

Img 20201226 212901

ഐ എസ് എൽ സീസണിലെ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങും. ഇന്ന് ഹൈദരബാദ് എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് തോറ്റു എങ്കിലും ഈ സീസണിൽ ഏറ്റവും നല്ല ഫുട്ബോൾ കളിക്കുന്ന ടീമാണ് ഹൈദരാബാദ്. അവരെ തോൽപ്പിക്കുക കേരള ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമായിരിക്കില്ല.

കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ആറു മത്സരങ്ങാലിലും വിജയം നേടാത്ത ടീമാണ്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് എതിരെ അവസാന നിമിഷത്തിൽ സമനില നേടാൻ ആയത് കേരള ബ്ലാസ്റ്റേഴ്സിന് ചെറിയ ആത്മവിശ്വാസം നൽകുന്നുണ്ടാകും. ഈസ്റ്റ് ബംഗാളിനെതിരെ സബ്ബായി എത്തി നന്നായി കളിച്ച ജോർദൻ മറെ, സഹൽ എന്നിവർ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. ഹൂപ്പർ പുറത്താകാനും സാധ്യത ഉണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Previous articleആഴ്സണൽ ഉയർത്തെഴുന്നേറ്റു, ബോക്സിങ് ഡേയിൽ ചെൽസി ഇടികൊണ്ടു വീണു
Next articleഗില്ലിനെയും പുജാരയെയും വീഴ്ത്തി പാറ്റ് കമ്മിന്‍സ്