മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ തന്നെയാണ് ആഗ്രഹം എന്ന് ബ്രൂണോ

Newsroom

Picsart 24 04 30 22 21 24 787
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആണ് ആഗ്രഹം എന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്. ക്ലബ് വിടുന്നതിനെ കുറിച്ച് ഒരു ചിന്തയും ഇപ്പോൾ ഇല്ല എന്ന് ക്ലബിന്റെ ഏറ്റവും പ്രധാന താരം പറഞ്ഞു.

ബ്രൂണോ 24 04 21 21 43 31 025

“ഞാൻ ഇപ്പോൾ മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ക്ലബിൽ തുടരുക എന്നത് എന്നെ മാത്രം ആശ്രയിക്കുന്ന കാര്യമല്ല, അല്ലേ? ഒരു കളിക്കാരൻ എന്ന നിലയിൽ എപ്പോഴും ഇവിടെ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ അതേ സമയം ഞാൻ തുടരണമെന്ന് ക്ലബും ആഗ്രഹിക്കണം. ഇപ്പോൾ, അത് ഇരുവശത്തും ഈ ആഗ്രഹം ഉണ്ടെന്ന് എനിക്ക് തോന്നുന്നു.” ബ്രൂണോ പറഞ്ഞു.

“പ്രീമിയർ ലീഗിൽ തുടരുന്നില്ലെന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നാൽ പോലും, അത് യൂറോയ്ക്ക് ശേഷമായിരിക്കും, കാരണം ഇപ്പോൾ എഫ്എ കപ്പ് ഫൈനലിലും അതു കഴിഞ്ഞ് യൂറോ കപ്പിലും ആയിരിക്കും എന്റെ ശ്രദ്ധ. ആ മത്സരങ്ങളിൽ നിന്നും എൻ്റെ ശ്രദ്ധ മാറ്റാൻ ഒന്നിനും കഴിയില്ല. യൂറോ, ഇപ്പോൾ അതിനേക്കാൾ പ്രധാനമായി ഒന്നും തനിക്കില്ല.” ബ്രൂണോ പറഞ്ഞു.