റഷിദ് ഖാൻ ക്യാപ്റ്റൻ, അഫ്ഗാനിസ്താൻ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 05 01 13 12 53 794
Download the Fanport app now!
Appstore Badge
Google Play Badge 1

2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചു, റാഷിദ് ഖാൻ ആണ് അഫ്ഗാനെ നയിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിൽ ടീമിനെ നയിച്ച ഹഷ്മത്തുള്ള ഷാഹിദിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം 2022 ടി20 ലോകകപ്പിൽ ഇല്ലാതിരുന്ന കരിം ജന്നത്ത്, മുഹമ്മദ് ഇസ്ഹാഖ്, നൂർ അഹമ്മദ് എന്നിവർ ടീമിൽ ഉണ്ട്.

അഫ്ഘാനിസ്ഥാൻ 24 01 29 19 59 12 454

നംഗ്യാൽ ഖരോട്ടി, മുഹമ്മദ് ഇഷാഖ് എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് യുവതാരങ്ങൾ. ഗ്രൂപ്പ് സിയിൽ കളിക്കുന്ന അഫ്ഗാനിസ്ഥാൻ ജൂൺ 3 ന് തങ്ങളുടെ ആദ്യ മത്സരത്തിൽ ഉഗാണ്ടയെ നേരിടും. ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, പാപുവ ന്യൂ ഗിനിയ എന്നിവയാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകൾ.

Afghanistan 2024 T20 World Cup squad: Rahmanullah Gurbaz (wk), Ibrahim Zadran, Azmatullah Omarzai, Najibullah Zadran, Mohammad Ishaq, Mohammad Nabi, Gulbadin Naib, Karim Janat, Rashid Khan (c), Nangyal Kharoti, Mujeeb Ur Rahman, Noor Ahmad, Naveen-ul-Haq, Fazalhaq Farooqi, Fareed Ahmad Malik.

Reserves: Sediq Atal, Hazratullah Zazai, Saleem Safi.