ക്യാപ്റ്റന്റെ 5 വിക്കറ്റിനൊപ്പം 4 വിക്കറ്റ് നേട്ടുമായി മിച്ചൽ സ്റ്റാര്‍ക്ക്, 268 റൺസിന് ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍

ഓസ്ട്രേലിയയ്ക്കെതിരെ ലാഹോർ ടെസ്റ്റിൽ പാക്കിസ്ഥാന്‍ 268 റൺസിന് ഓള്‍ഔട്ട്. രണ്ടാം വിക്കറ്റിൽ മികച്ച രീതിയിൽ മുന്നേറി പാക്കിസ്ഥാന്‍ ലഞ്ച് വരെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് മുന്നേറിയെങ്കിലും പിന്നീട് അങ്ങോട്ട് കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.

അബ്ദുള്ള ഷഫീക്കിനെ(81) പുറത്താക്കി നഥാന്‍ ലയൺ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. അതിന് ശേഷം ഓസ്ട്രേലിയൻ പേസര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്. കമ്മിൻസ് അഞ്ചും സ്റ്റാര്‍ക്ക് 4 വിക്കറ്റും നേടിയപ്പോള്‍ അസ്ഹര്‍ അലി 78 റൺസും ബാബർ അസം 67 റൺസും നേടി.

123 റൺസാണ് ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ലീഡായി നേടിയത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 11/0 എന്ന സ്കോര്‍ നേടിയിട്ടുണ്ട്. ഇതോടെ 134 റൺസ് ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്.