ഇന്ത്യയുടെ സൗഹൃദ മത്സരം യൂടൂബ് വഴി കാണാം

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആശ്വാസം. ഇന്ത്യയുടെ അടുത്ത രണ്ട് സൗഹൃദ മത്സരങ്ങൾക്കും ലൈവ് ടെലിക്കാസ്റ്റ് ഉണ്ടാകില്ല എന്ന് എ ഐ എഫ് എഫ് പറഞ്ഞിരുന്നു എങ്കിലും ബഹ്റൈൻ യൂടൂബ് ചാനൽ വഴി ഇന്ത്യക്കാർക്ക് ഈ മത്സരങ്ങൾ കാണാം. ബഹ്റൈൻ സ്പോർട്സ് ചാനൽ ആണ് യൂടൂബിൽ മത്സരം തത്സമയം ടെലിക്കാസ്റ്റ് ചെയ്യുന്നത്. രാത്രി 9.30 മുതൽ ഈ യൂടൂബ് ചാനലിൽ കളി കാണാം.

ലിങ്ക്; https://youtu.be/1c9Vo4gOnk8

.ബഹ്‌റൈൻ എഫ്‌എയുമായി ചേർന്ന് ബഹ്‌റൈനിനും ബെലാറസിനും എതിരായ ഇന്റർനാഷണൽ ഫ്രണ്ട്‌ലീസ് തത്സമയം സംപ്രേക്ഷണം ചെയ്യാനും സ്ട്രീം ചെയ്യാനും ഞങ്ങൾ പരമാവധി ശ്രമിച്ചു എങ്കിലും ബഹ്റൈന്റെ പിന്തുണയുടെ അഭാവവും തുടർന്നുള്ള സാങ്കേതിക സാധ്യതകളും കാരണം ഇന്ത്യയിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാൻ കഴിയില്ല എന്നായിരുന്മു എ ഐ എഫ് എഫ് ഇന്നലെ അറിയിച്ചത്. ആ വാർത്ത നിരാശരാക്കിയ ഇന്ത്യൻ ആരാധകർക്ക് യൂടൂബ് സ്ട്രീമിങ് ആശ്വാസം ആവുകയാണ്.