അനന്തപുരിയില്‍ വീണ്ടും കളിയരങ്ങ്, ഇത്തവണ എത്തുന്നത് ഇംഗ്ലണ്ട് ലയണ്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അനന്തപുരിയിലെ സ്പോര്‍ട്സ് ഹബ്ബില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം നിര കളിയ്ക്കാനെത്തും. ഇംഗ്ലണ്ട് ലയണ്‍സിന്റെ ഏകദിന അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇത്തവണ വേദിയാകുക കേരളമാണ്. ഏകദിന മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ടെസ്റ്റ് മത്സരങ്ങള്‍ വയനാട്ടിലാണ് നടക്കുക. അഞ്ച് ഏകദിനങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. ജനുവരി 23, 25, 27, 9, 31 എന്നീ തീയ്യതികളിലെ ഇന്ത്യ എയുടെ 50 ഓവര്‍ മത്സരത്തിനു ശേഷം ടീമുകള്‍ വയനാട്ടിലേക്ക് നീങ്ങും

7-10 വരെയും 13-16 വരെയുമാണ് വയനാട്ടിലെ മത്സരങ്ങള്‍. വയനാട്ടിലെ മത്സരങ്ങള്‍ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് നടക്കുക.