വിശ്വാസമുണ്ട്, അമിതായിട്ടില്ല: സൗമ്യ സര്‍ക്കാര്‍
ആദ്യ ടി20യില്‍ പരാജയപ്പെട്ടുവെങ്കിലും പരമ്പരയില്‍ തിരിച്ചുവരവ് നടത്തുവാന്‍ തങ്ങള്‍ക്കാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് സൗമ്യ സര്‍ക്കാര്‍. എന്നാല്‍ ഇതിനെക്കുറിച്ച് അമിതാവേശവും അമിതാത്മവിശ്വാസവുമില്ലെന്ന് സൗമ്യ സര്‍ക്കാര്‍ അറിയിച്ചു. വിന്‍ഡീസില്‍ ആദ്യ മത്സരം തോറ്റ ശേഷമാണ് ശക്തമായ തിരിച്ചുവരവ് ടീം നടത്തിയത്. അത് ടീമിനു പ്രതീക്ഷ നല്‍കുന്നതാണ്.
ആദ്യ മത്സരത്തില്‍ ഷാക്കിബ് അല്‍ ഹസന്‍ മാത്രമാണ് തിളങ്ങിയത്. രണ്ടക്കം കടക്കാന്‍ ആയത് വേറെ രണ്ട് പേര്‍ക്കും കൂടി മാത്രമാണ്. അതിനാല്‍ തന്നെ ഇത്തവണ ആ തെറ്റുകള്‍ ഒഴിവാക്കുകയെന്നതാണ് പ്രഥമ ലക്ഷ്യം. 30-35 റണ്‍സ് കുറവാണ് ടീം നേടിയത്. അതിനാല്‍ തന്നെ ബൗളര്‍മാരുടെ ദൗത്യം ശ്രമകരമായിരുന്നുവെന്നും ടീമിന്റെ ടോപ് ഓര്‍ഡര്‍ താരം പറഞ്ഞു.