2019ല്‍ ടോപ് സ്കോറര്‍, 2020ല്‍ 4 ഡക്കുകള്‍ – ബ്രണ്ടന്‍ കിംഗിനിത് മറക്കാനാഗ്രഹിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നാണംകെട്ട തോല്‍വിയാണ് ഗയാന ആമസോണ്‍ വാരിയേഴ്സിന് സെമി ഫൈനലില്‍ നേരിടേണ്ടി വന്നത്. ടൂര്‍ണ്ണമെന്റില്‍ രണ്ടാം സ്ഥാനക്കാരായി ടീം സെമിയില്‍ കടന്നുവെങ്കിലും അത്ര ആധികാരികമായിരുന്നില്ല ടീമിന്റെ പ്രകടനം. അതില്‍ തന്നെ കഴിഞ്ഞ വര്‍ഷം മിന്നും പ്രകടനം കാഴ്ചവെച്ച ബ്രണ്ടന്‍ കിംഗിന്റെ പരാജയമാണ് ടീമിനെ ഏറ്റവും അധികം അലട്ടിയത്.

കഴിഞ്ഞ വര്‍ഷം 496 റണ്‍സുമായി ടൂര്‍ണ്ണമെന്റിലെ ടോപ് സ്കോറര്‍ ആയ താരത്തിന് ഇത്തവണ നാല് ഡക്കുകള്‍ സ്വന്തമാക്കേണ്ടി വന്നു. ഇതില്‍ സെമി ഫൈനലില്‍ പൂജ്യത്തിന് പുറത്തായതും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ശതകം നേടിയ താരം ഇത്തവണ ആദ്യ പത്ത് ടോപ് സ്കോറര്‍മാരില്‍ പോലും ഇടം നേടാനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ ടീമിന്റെ പ്രകടനത്തെയും അത് ബാധിച്ചു.

Previous articleയു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ബ്രൂണോ സോരസ് – മറ്റെ പാവിച്ച് സഖ്യം
Next articleസുവാരസിനായി ശ്രമം നടത്തി സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ്