സുവാരസിനായി ശ്രമം നടത്തി സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സുവാരസ് യുവന്റസിലേക്ക് തന്നെ പോകും എന്ന് ഉറപ്പാകുന്നു എങ്കിലും അവസാന സമയത്ത് ഒരു ശ്രമം നടത്തുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. സിമിയോണിക്ക് പ്രിയപ്പെട്ട താരമാണ് സുവാരസ്. അതുകൊണ്ട് തന്നെ അത്ലറ്റിക്കോ സുവാരസിന് വേണ്ടി ഒരു ശ്രമം നടത്തി നോക്കുകയാണ്. സ്പെയിനിൽ തന്നെ നിൽക്കുന്നതിന് താല്പര്യമുള്ള സുവാരസിനെ മാഡ്രിഡിലേക്ക് കൊണ്ടുവരാൻ ആകും എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പ്രതീക്ഷിക്കുന്നു.

യുവന്റസും സുവാരസും തമ്മിൽ കരാർ ധാരണയിൽ എത്തിയതായാണ് വാർത്തകൾ വരുന്നത്. താരം ഇപ്പോൾ ഇറ്റാലിയൻ പൗരത്വം എടുക്കനുള്ള ടെസ്റ്റുകൾ നടത്തുകയാണെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു‌. എന്നാൽ ഈ സാങ്കേതികതകൾ ഒന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് വരാൻ സുവാരസിന് മറികടക്കേണ്ടതില്ല. ഇതാണ് സുവാരസിന് രണ്ടാമതൊരു ചിന്ത ഉണ്ടാക്കുന്നത്.

2014 മുതൽ ബാഴ്സക്ക് ഒപ്പമിള്ള താരമാണ് സുവാരസ്. അവസാന ആറു സീസണുകളിലും സ്പെയിനിലെ വലിയ താരമായി തന്നെ ആണ് സുവാരസ് നിലനിന്നിരുന്നത്. തന്റെ കുടുംബവുമായി പുതിയ രാജ്യത്തേക്ക് പോകേണ്ടത് അത്ര എളുപ്പമാകില്ല എന്നും സുവാരസിന് അറിയാം. എന്തായാലും അത്ലറ്റിക്കോ മാഡ്രിഡിന്റെ ഓഫർ സുവാരസ് എവിടെ പോകും എന്ന കാര്യം അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്‌