യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ബ്രൂണോ സോരസ് – മറ്റെ പാവിച്ച് സഖ്യം

- Advertisement -

യു.എസ് ഓപ്പൺ പുരുഷ ഡബിൾസിൽ ഫൈനലിലേക്ക് മുന്നേറി സീഡ് ചെയ്യാത്ത ബ്രസീൽ ക്രൊയേഷ്യൻ സഖ്യമായ ബ്രൂണോ സോരസ് – മറ്റെ പാവിച്ച് സഖ്യം. സീഡ് ചെയ്യാത്ത മറ്റൊരു ടീമായ ജൂലിയൻ റോജർ, ഹോരിയ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബ്രസീൽ ക്രൊയേഷ്യൻ സഖ്യം മറികടന്നത്.

മത്സരത്തിൽ ഇരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും മൂന്നു തവണ എതിരാളികളെ ബ്രൈക്ക് ചെയ്ത യൂറോപ്യൻ, ലാറ്റിനമേരിക്കൻ ടീം 6-4, 7-5 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ഫൈനലിൽ എട്ടാം സീഡ് ആയ നിക്കോള മെക്ടിച്ച്, വെസ്ലി കൂൽഹോഫ് സഖ്യത്തെ ആണ് ഇവർ നേരിടുക.

Advertisement