പൊരുതിയത് കൂപ്പര്‍ കൊണ്ണോലി മാത്രം, പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

ഐപിഎലില്‍ പഞ്ചാബ് കിംഗ്സിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. ആദ്യം ബാറ്റ് ചെയ്ത് 235/4 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 202 റൺസിൽ പിടിച്ചുകെട്ടി 33 റൺസ് വിജയം ആണ് സൺറൈസേഴ്സ് നേടിയത്. 7 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ഈ സ്കോര്‍ നേടിയപ്പോള്‍ കൂപ്പര്‍ കൊണ്ണോലി പഞ്ചാബിന് വേണ്ടി ശതകം നേടി പുറത്താകാതെ നിന്നു.
ടീമിന് വേണ്ടി മികച്ച തുടക്കം നൽകാറുള്ള പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിംഗും വേഗത്തിൽ പുറത്തായ ശേഷം പഞ്ചാബിന് വേണ്ടി കൂപ്പര്‍ കൊണ്ണോലി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും താരത്തിന് മികച്ച പിന്തുണ നൽകുവാന്‍ മറ്റാര്‍ക്കും സാധിച്ചില്ല.
കൊണ്ണോലി 59 പന്തിൽ 107 റൺസ് നേടിയപ്പോള്‍ 14 പന്തിൽ 28 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 17 പന്തിൽ 25 റൺസ് നേടിയ സുര്യാന്‍ഷ് ഷെഡ്ഗേയുമാണ് പഞ്ചാബ് നിരയിലെ ശ്രദ്ധേയമായ മറ്റു സ്കോറര്‍മാര്‍.
സൺറൈസേഴ്സിന് വേണ്ടി പാറ്റ് കമ്മിന്‍സും ശിവാംഗ് കുമാറും രണ്ട് വീതം വിക്കറ്റ് നേടി.