ഐപിഎലില്‍ സൺറൈസേഴ്സിന്റെ ബാറ്റിംഗ് വിസ്മയം തുടരുന്നു

ഐപിഎലില്‍ സൺറൈസേഴ്സിന്റെ ബാറ്റിംഗ് വിസ്മയം തുടരുന്നു. ഇന്ന് സൺറൈസേഴ്സും പഞ്ചാബ് കിംഗ്സുമായുള്ള വമ്പന്മാരുടെ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സൺറൈസേഴ്സ് 235 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. ഇറങ്ങിയ ബാറ്റര്‍മാരെല്ലാം തന്നെ റൺസ് കണ്ടെത്തിയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്.

വെടിക്കെട്ട് തുടക്കമാണ് അഭിഷേക് ശര്‍മ്മ സൺറൈസേഴ്സിനായി നടത്തിയത്. 13 പന്തിൽ 35 റൺസ് നേടി താരം പുറത്താകുമ്പോള്‍ സൺറൈസേഴ്സ് 54 റൺസാണ് സ്കോര്‍ ബോര്‍ഡിൽ കുറിച്ചത്.പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 79 റൺസാണ് സൺറൈസേഴ്സ് നേടിയത്.
എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷം യൂസുവേന്ദ്ര ചഹാൽ സൺറൈസേഴ്സിന് രണ്ടാം തിരിച്ചടി നൽകി. രണ്ടാം വിക്കറ്റിൽ ഇഷാന്‍ കിഷനും ട്രാവിസ് ഹെഡും 19 പന്തിൽ 30 റൺസ് നേടിയെങ്കിലും 19 പന്തിൽ 38 റൺസ് നേടിയ ഹെഡ് പുറത്തായത് സൺറൈസേഴ്സിന് തിരിച്ചടിയായി.
ഇഷാനും ക്ലാസ്സനും ചേര്‍ന്ന് സൺറൈസേഴ്സിനെ മുന്നോട്ട് നയിച്ചപ്പോള്‍ പത്തോവറിൽ 118 റൺസാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഈ കൂട്ടുകെട്ട് നേടിയത്. ഇഷാന്‍ കിഷന്റെ ക്യാച്ച് ലോക്കി ഫെര്‍ഗൂസൺ കൈവിട്ടപ്പോള്‍ ചഹാല്‍ എറിഞ്ഞ അതേ ഓവറിൽ താരത്തെ പുറത്താക്കുവാനുള്ള സ്റ്റംപിംഗ് അവസരം പ്രഭ്സിമ്രാനും നഷ്ടപ്പെടുത്തി.
48 പന്തിൽ 88 റൺസ് നേടിയ കൂട്ടുകെട്ടിനെ ഒടുവിൽ അര്‍ഷ്ദീപ് ആണ് തകര്‍ത്തത്. 32 പന്തിൽ 55 റൺസ് നേടിയ ഇഷാന്‍ കിഷനെ നഷ്ടമാകുമ്പോള്‍ സൺറൈസേഴ്സ് 14.4 ഓവറിൽ 172/3 എന്ന നിലയിലായിരുന്നു.
ഹെയിൻറിച്ച് ക്ലാസ്സനും നിതീഷ് റെഡ്ഢിയും ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 63 റൺസാണ് 32 പന്തിൽ നിന്ന് നേടിയത്. ക്ലാസ്സന്‍ 43 പന്തിൽ 69 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നിതീഷ് റെഡ്ഡി 13 പന്തിൽ 29 റൺസാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന പന്തിലാണ് ക്ലാസ്സന്‍ പുറത്തായത്.
പഞ്ചാബിന് വേണ്ടി യൂസുവേന്ദ്ര ചഹാലാണ് ബൗളിംഗിൽ മികച്ച് നിന്നത്. തന്റെ നാലോവറിൽ വെറും 32 റൺസ് മാത്രമാണ് ചഹാൽ വിട്ട് നൽകിയത്.