തന്റെ അവസാന ടെസ്റ്റ് ഇന്നിംഗ്സില്‍ ശതകം ഉറപ്പാക്കി കുക്ക്, ഇംഗ്ലണ്ട് ലീഡ് മുന്നൂറിനോടടുക്കുന്നു

കെന്നിംഗ്ടണ്‍ ഓവലില്‍ പടുക്കൂറ്റന്‍ സ്കോറിലേക്ക് ഇംഗ്ലണ്ട് നീങ്ങുന്നു. മൂന്നാം ദിവസം 114/2 എന്ന നിലയില്‍ ബാറ്റിംഗ് അവസാനിച്ച ഇംഗ്ലണ്ടിന്റെ സ്കോര്‍ നാലാം ദിവസം ആദ്യ സെഷന്‍ കഴിയുമ്പോള്‍ 243/2 എന്ന നിലയിലാണ്. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ ഇന്നത്തെ ആദ്യ സെഷനില്‍ 129 റണ്‍സാണ് നേടിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 181 റണ്‍സാണ് ഇരുവരും കൂടി നേടിയത്.

കുക്ക് തന്റെ അവസാന ഇന്നിംഗ്സില്‍ മികച്ചൊരു ശതകവുമായാണ് മുന്നേറുന്നത്. തന്റെ കരിയറിലെ 33ാം ശതകമാണ് ഇന്ത്യയ്ക്കെതിരെ ഇന്ന് നേടിയ ശതകത്തിലൂടെ കുക്ക് സ്വന്തമാക്കിയത്. 103 റണ്‍സ് നേടിയ കുക്കിനൊപ്പം 92 റണ്‍സുമായി ജോ റൂട്ടും നിലയുറപ്പിച്ചപ്പോള്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ലീഡ് 283 റണ്‍സായിട്ടുണ്ട്.

Previous articleഅഡിഡാസ് ജർമ്മൻ ദേശീയ ടീമുമായി കരാർ പുതുക്കി
Next articleപരിക്ക്, ഏഷ്യ കപ്പില്‍ നിന്ന് പിന്മാറി ശ്രീലങ്കയുടെ മുന്‍ നിര താരം