പരിക്ക്, ഏഷ്യ കപ്പില്‍ നിന്ന് പിന്മാറി ശ്രീലങ്കയുടെ മുന്‍ നിര താരം

ഏഷ്യ കപ്പില്‍ നിന്ന് ശ്രീലങ്കയുടെ ദിനേശ് ചന്ദിമല്‍ പിന്മാറി. വിരലിനേറ്റ പരിക്കാണ് താരത്തിനെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്ത് പോകുവാന്‍ ഇടയാക്കിയത്. കഴിഞ്ഞ ആഴ്ച നടന്ന ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് ടി20 ലീഗ് മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റതെന്നാണ് അറിയുന്നത്. പരിക്കേറ്റ ചന്ദിമലിനെ 16 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ആവശ്യ സമയത്തിനുള്ളില്‍ പരിക്ക് ഭേദമായി താരം ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകുമെന്നാണ് ടീം കരുതിയിരുന്നതെങ്കിലും പരിക്ക് കൂടുതല്‍ വഷളായതോടെ ടീമില്‍ നിന്ന് താരം ഒഴിവാകുകയായിരുന്നു.

സ്റ്റാന്‍ഡ് ബൈ ആയി ടീമിലുണ്ടായിരുന്നു വിക്കറ്റ് കീപ്പര്‍ താരം നിരോഷന്‍ ഡിക്ക്വെല്ലയാണ് ചന്ദിമലിനു പകരക്കാരനായി ടീമിലെത്തുക. സെപ്റ്റംബര്‍ 15നു ബംഗ്ലാദേശിനെതിരെയാണ ശ്രീലങ്കയുടെ ആദ്യ മത്സരം. മത്സരം ദുബായിയിലാണ് നടക്കുന്നത്.

Previous articleതന്റെ അവസാന ടെസ്റ്റ് ഇന്നിംഗ്സില്‍ ശതകം ഉറപ്പാക്കി കുക്ക്, ഇംഗ്ലണ്ട് ലീഡ് മുന്നൂറിനോടടുക്കുന്നു
Next articleതുടങ്ങിയത് പോലെത്തന്നെ അവസാനിപ്പിച്ചും കുക്ക്