അഡിഡാസ് ജർമ്മൻ ദേശീയ ടീമുമായി കരാർ പുതുക്കി

അഡിഡാസ് ജർമ്മൻ ദേശീയ ടീമുമായുള്ള കരാർ പുതുക്കി. 4 വർഷത്തേക്കാണ് അഡിഡാസ് പുതുതായി കരാർ പുതുക്കിയത്. 2026 വരെ ജർമ്മനിക്കൊപ്പം അഡിഡാസും ഉണ്ടാകും. ലോകകപ്പിലെ മോശം പ്രകടനത്തിന് പിറകെ അഡിഡാസ് ജർമ്മൻ സ്പോൺസർഷിപ്പ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ തള്ളികളഞ്ഞാണ് പുതിയ കരാർ പ്രഖ്യാപിച്ചത്.

തങ്ങളുമായി സഹകരിക്കുന്നവരെ തങ്ങൾ കൈവിടാൻ പാടില്ലാ എന്നും അവർക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ കൂടെ നിൽക്കണമെന്നും പുതിയ കരാർ പ്രഖ്യാപിക്കുന്ന വേളയിൽ അഡിഡാസ് പറഞ്ഞു. നേരത്തെ പ്രതിവർഷം 50മില്യൺ തുകയ്ക്കായിരുന്നു ജർമ്മനിയും അഡിഡാസും തമ്മിലുള്ള കരാർ. നൈകിന്റെ വെല്ലുവിളി കാരണം കരാർ തുകയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Previous articleഅലിക്ക് പരിക്ക്, ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങൾ
Next articleതന്റെ അവസാന ടെസ്റ്റ് ഇന്നിംഗ്സില്‍ ശതകം ഉറപ്പാക്കി കുക്ക്, ഇംഗ്ലണ്ട് ലീഡ് മുന്നൂറിനോടടുക്കുന്നു