കുക്ക് ഈ സീസണില്‍ എസെക്സ്സിനായി കളിക്കില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച ഇംഗ്ലണ്ട് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് ഈ സീസണില്‍ എസെക്സ്സിനായി കളിക്കില്ലെന്ന് സൂചന. ടീമിന്റെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും കുക്കിന്റെ സേവനം ലഭ്യമാകില്ലെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് സ്ഥിതീകരിച്ചത്. നേരത്തെ മൂന്ന് വര്‍ഷത്തെ പുതിയ കരാര്‍ എസെക്സ്സുമായി കുക്ക് ഒപ്പിട്ടിരുന്നു.

ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ട്, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ്, ജോണി ബൈര്‍സ്റ്റോ, ജോസ് ബട്‍ലര്‍, ക്രിസ് വോക്സ് എന്നിവരും അതാത് കൗണ്ടികളുടെ മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റുവര്‍ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും തങ്ങളുടെ കൗണ്ടി മത്സരങ്ങളില്‍ കളിക്കുന്നത് ഫിറ്റ്നെസ് നോക്കി മാത്രമാകുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം ടി20 ബ്ലാസ്റ്റില്‍ ജോസ് ബട്‍ലര്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, കീറ്റണ്‍ ജെന്നിംഗ്സ് എന്നിവര്‍ ലാങ്കാഷയര്‍ ലൈറ്റ്നിംഗിനെ പ്രതിനിധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.