ചെന്നൈ സൂപ്പര്‍ കിംഗ്സിലെ ഒട്ടനവധി വിദേശ താരങ്ങള്‍ ടീമിനൊപ്പം ചേരുക വൈകി മാത്രം

- Advertisement -

ഫാഫ് ഡു പ്ലെസിയും ലുംഗിസാനി ഗിഡിയും ഉള്‍പ്പെടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് വിദേശ താരങ്ങള്‍ ടീമിനൊപ്പം യുഎഇയില്‍ എത്തുന്നത് വൈകും. ഇവരെ കൂടാതെ ഇമ്രാന്‍ താഹിര്‍, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സാന്റനര്‍ എന്നിവരും ടീമിനൊപ്പം ചേരുന്നത് വൈകും എന്നാണ് ലഭിയ്ക്കുന്ന വിവരം. ഓഗസ്റ്റ് അവസാനത്തോടെ ചെന്നൈ യുഎഇയില്‍ എത്തുമെന്നാണ് അറിയുന്നത്.

എന്നാല്‍ ഡ്വെയിന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍, മിച്ചല്‍ സാന്റനര്‍ എന്നിവരാണ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്നതിനാലാണ് ടീമിനൊപ്പം ചേരുവാന്‍ വൈകുന്നത്. അതേ സമയം ഫാഫ് ഡു പ്ലെസി തന്റെ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നതിനാല്‍ സെപ്റ്റംബര്‍ ആകാതെ ടീമിനൊപ്പം ചേരില്ലെന്നാണ് മനസ്സിലാക്കുന്നത്.

ടീമിലെ മറ്റു താരങ്ങളായ സാം കറനും ജോഷ് ഹാസല്‍വുഡും തങ്ങളുടെ അന്താരാഷ്ട്ര ഡ്യൂട്ടി കാരണം സെപ്റ്റംബര്‍ പകുതിയോടെ മാത്രമേ എത്തുവെന്നാണ് അറിയുവാന്‍ കഴിയുന്നത്.

Advertisement