ഒഡേഗാർഡിനെ റയൽ മാഡ്രിഡ് തിരിച്ചു വിളിക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് യുവതാരം ഒഡേഗാർഡിനെ റയൽ മാഡ്രിഡ് തിരികെ വിളിക്കും. ലോണടിസ്ഥാനത്തിൽ റയൽ സോസിഡാഡിൽ കളിക്കുന്ന ഒഡേഗാർഡിനെ തിരികെ ടീമിൽ എത്തിക്കാൻ ആണ് സിദാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ രണ്ടു വർഷത്തേ ലോണിൽ ആയിരുന്നു ഒദേഗാർഡിനെ റയൽ മാഡ്രിഡ് സോസിഡാഡിലേക്ക് അയച്ചത്‌. താരം അവിടെ നടത്തിയ ഗംഭീര പ്രകടനങ്ങളാണ് സിദാന്റെ മനസ്സ് മാറ്റിയത്.

21കാരനായ യുവതാരത്തിന്റെ ലോൺ വേണമെങ്കിൽ പകുതിക്ക് വെച്ച് റദ്ദാക്കാൻ ഉള്ള വ്യവസ്ഥ റയൽ മാഡ്രിഡ് കരാറിൽ വെച്ചിരുന്നു. ഈ കഴിഞ്ഞ സീസണിൽ റയലിന് എതിരായി ഇറങ്ങിയ മത്സരത്തിൽ അടക്കം ഒഡേഗാർഡ് മികച്ചു നിന്നിരുന്നു. പ്രീസീസൺ മുതൽ തന്നെ ഒഡെഗാർഡിനെ ടീമിൽ ചേർക്കാൻ ആണ് സിദാൻ ഉദ്ദേശിക്കുന്നത്.