ഗോകുലം കേരള സംഘടിപ്പിച്ച ഗോൾഡൻ ബേബി ലീഗ് സമാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, ഓഗസ്റ്റ് 11: ഗോകുലം കേരള എഫ് സി സംഘടിപ്പിച്ച ഗോൾഡൻ ബേബി ലീഗിൽ പന്തീരാങ്കാവ് ഫുട്ബോൾ ട്രെയിനിങ് സെന്റർ അണ്ടർ 12, അണ്ടർ-10 വിഭാഗങ്ങളിൽ വിജയികൾ ആയി. അണ്ടർ-8 വിഭാഗത്തിൽ ക്രെസെന്റ് ഫുട്ബോൾ അക്കാദമിയും വിജയികളായി. കാരപറമ്പിലുള്ള ജിങ്കാ ടർഫിൽ ആയിരിന്നു മത്സരങ്ങൾ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സംഘടിപ്പിച്ചത്.

കോവിഡ് കാരണം ലീഗ് സ്റ്റേജ് മാത്രമേ പൂർത്തീകരിക്കുവാൻ പറ്റിയുള്ളൂ. സെമിഫൈനൽ, ഫൈനൽ എന്നിവ നടത്തുവാൻ കഴിയാത്തതിനാൽ ലീഗിൽ മുന്നിൽ നിന്ന ടീമുകളെ വിജയികളായി പ്രഖ്യാപിക്കുക ആയിരിന്നു.

ഒ എം എഫ് സി അക്കാദമി, ഓറഞ്ച് ഫുട്ബോൾ അക്കാദമി, രാജീവ് യൂത്ത് ബ്രിഗേഡ് എന്നിവർ ഓരോ ക്യാറ്റഗറിയിൽ രണ്ടാമത് എത്തി.

കുട്ടികളിൽ ഫുട്ബോൾ വാസന വളർത്തുവാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പ്രൊജക്റ്റ് ആൺ ബേബി ലീഗ്.