CricketFeatured

“ബുമ്ര ഒരു ചാമ്പ്യനാണ്, ഏറെകാലമായി ടീമിനായി ഗംഭീര പ്രകടനം കാഴ്ചവെക്കുന്നു” – രോഹിത് ശർമ്മ

രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായ പങ്കുവഹിച്ച ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. ബുമ്ര രണ്ട് ഇന്നിംഗ്സിലുമായി 9 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. “ജസ്പ്രീത് ബുംറ ഞങ്ങൾക്ക് ഒരു ചാമ്പ്യൻ കളിക്കാരനാണ്. കുറച്ചുകാലമായി. ടീമിന് വേണ്ടി അദ്ദേഹം മികച്ച ജോലി ചെയ്തുകൊണ്ടേയിരിക്കുന്നു.” രോഹിത് പറഞ്ഞു.

ബുമ്ര 24 02 05 16 16 24 683

“നിങ്ങൾ ഇങ്ങനെ ഒരു ഗെയിം ജയിക്കുമ്പോൾ, മൊത്തത്തിലുള്ള പ്രകടനം കൂടി നോക്കേണ്ടതുണ്ട്. ഞങ്ങൾ മികച്ച പ്രകടനം ആകെ കാഴ്ചവെച്ചു. ഈ സാഹചര്യത്തിൽ ഒരു ടെസ്റ്റ് ജയിക്കുന്നത് എളുപ്പമല്ലെന്ന് നിങ്ങൾക്കറിയാം. ഞങ്ങളുടെ ബൗളർമാർ മുന്നോട്ടു വരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, അവർ അത് ചെയ്തു,” രോഹിത് ശർമ്മ പറഞ്ഞു.

ഈ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ജയ്സ്വാളിനെയും രോഹിത് പ്രശംസിച്ചു.”യശസ്വി ജയ്‌സ്വാൾ ഒരു നല്ല കളിക്കാരനാണ് കാണപ്പെടുന്നു, അവൻ കളി നന്നായി മനസ്സിലാക്കുന്നു.ഞങ്ങളുടെ ടീമിന് വേണ്ടി ഒരുപാട് ഓഫർ ചെയ്യാൻ അവനാകും.” രോഹിത് പറഞ്ഞു.