“ബുമ്ര എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറാകും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പേസ് ബൗളർ ബുമ്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർ ആകും എന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ‌. 25 വയസ്സു മാത്രമെ ബുമ്രയ്ക്ക് ഇപ്പോൾ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ വലിയ ഭാവി മുന്നിൽ ഉണ്ട്. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആകുമെന്നതിന്റെ സൂചന ബുമ്ര ഇതിനകം തന്നെ നൽകിയിട്ടുണ്ട് എന്നും കുംബ്ലെ പറഞ്ഞു.

ബുമ്ര സ്ഥിരത പുലർത്തുന്ന താരമാണ്. വിക്കറ്റ് എങ്ങനെ എടുക്കണം എന്നും അദ്ദേഹത്തിന് അറിയാം. വെറും സ്കിൽ മാത്രമല്ല് ബുമ്ര അതെങ്ങനെ ഉപയോഗിക്കണം എന്നും ബുമ്രയ്ക്ക് അറിയാം. ഗ്രൗണ്ടിൽ മികച്ച ഒരു വിദ്യാർത്ഥി കൂടിയാണ് ബുമ്ര എന്നും കുംബ്ലെ പറഞ്ഞു. ഒരോ ബാറ്റ്സ്മാനും വേറെ വേറെ രീതിയിലാണ് ബുമ്ര പന്ത് എറിയുന്നത്. അത് കളിക്കിടയിൽ തന്നെ ബുമ്ര മനസ്സിലാക്കുന്നതാണ്. അദ്ദേഹം പറഞ്ഞു.