Cricket

ബംഗ്ലാദേശിന് 398 റണ്‍സ് വിജയ ലക്ഷ്യം

അഫ്ഗാനിസ്ഥാനെതിരെ 398 റണ്‍സ് വിജയ ലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങി ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 260 റണ്‍സിന് അവസാനിക്കുകയായിരുന്നു. അഫ്സര്‍ സാസായി 48 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 90.1 ഓവറില്‍ 260 റണ്‍സിന് പുറത്താകുകയായിരുന്നു. അഫ്സറിന് തന്റെ അര്‍ദ്ധ ശതകം നഷ്ടമായി. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് മൂന്നും മെഹ്ദി ഹസന്‍, തൈജുല്‍ ഇസ്ലാം, നയീം ഹസന്‍, മോമിനുള്‍ ഹക്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

398 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ 30 എന്ന നിലയിലായിരുന്നു നാലാം ദിവസം ടീമുകള്‍ ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍. 21 റണ്‍സുമായി ഷദ്മന്‍ ഇസ്ലാമും 9 റണ്‍സ് നേടി ലിറ്റണ്‍ ദാസുമാണ് ക്രീസില്‍ നില്‍ക്കുന്നത്.