ബ്യൂറന്‍ ഹെന്‍ഡ്രിക്സിന് ആദ്യ ദേശീയ കരാര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കന്‍ താരം ബ്യൂറന്‍ ഹെന്‍ഡ്രിക്സിന് 2020-21 സീസണിലെ ദേശീയ കരാര്‍ നല്‍കി ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. ഇത് താരത്തിന്റെ ആദ്യത്തെ ദേശീയ കരാറാണ്. 16 പുരുഷ താരങ്ങള്‍ക്കും 14 വനിത താരങ്ങള്‍ക്കുമാണ് ബോര്‍ഡ് ദേശീയ കരാര്‍ നല്‍കിയിരിക്കുന്നത്. വിവിധ ഫോര്‍മാറ്റില്‍ ദേശീയ സ്ക്വാഡുകള്‍ പ്രഖ്യാപിക്കുവാന്‍ ഇത്രയും താരങ്ങളുടെ കരാര്‍ സാധ്യമാക്കുമെന്ന് സിഎസ്എ ആക്ടിംഗ് ചീഫ് പറഞ്ഞു.

ഇപ്പോള്‍ കരാര്‍ ഇല്ലാത്തവര്‍ക്ക് പ്രകടന മികവിലൂടെ പുരുഷന്മാരിലെ 17ാം സ്ഥാനം നേടാവുന്നതാണെന്നും ജാക്ക്വസ് ഫൗള്‍ പറഞ്ഞു.

പുരുഷ കരാര്‍: Temba Bavuma, Quinton de Kock, Faf du Plessis, Dean Elgar, Beuran Hendricks, Reeza Hendricks, Keshav Maharaj, Aiden Markram, David Miller, Lungi Ngidi, Anrich Nortje, Andile Phehlukwayo, Dwaine Pretorius, Kagiso Rabada, Tabraiz Shamsi, Rassie van der Dussen.

വനിത കരാര്‍: Trisha Chetty, Nadine de Klerk, Mignon du Preez, Shabnim Ismail, Sinalo Jafta, Marizanne Kapp, Ayabonga Khaka, Masabata Klaas, Lizelle Lee, Sune Luus, Tumi Sekhukhune, Chloe Tryon, Dane van Niekerk, Laura Wolvaardt.