ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ദേശീയ കരാർ പട്ടികയിൽ നിന്ന് സ്റ്റെയ്ൻ പുറത്ത്

Photo: Getty
- Advertisement -

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക കരാറിൽ നിന്ന് വെറ്ററൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ പുറത്ത്. നിലവിൽ സ്റ്റെയ്ൻ ദക്ഷിണാഫ്രിക്കക്ക് വേണ്ടി നിശ്ചിത ഓവർ ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. അതെ സമയം ബൗളർ ബ്യൂറൻ ഹെൻഡ്രിക്സിന് ആദ്യമായി ദേശീയ കരാർ നൽകിയിട്ടുണ്ട്. കൂടാതെ ആൻഡ്രിച് നോർജെ, പ്രീറ്റോറിയോസ്, റാസി വാൻ ഡെർ ഡസ്സൻ എന്നിവർക്ക് തങ്ങളുടെ കരാർ ഉയർത്തി നൽകുകയും ചെയ്തിട്ടുണ്ട്.

അതെ സമയം മുൻ നിര ബാറ്റ്സ്മാൻ തേനിസ് ഡി ബ്രൂയ്ൻ, കൂടാതെ ഈ അടുത്തിടെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഹാഷിം ആംല, വെർനോൻ ഫിലാണ്ടർ എന്നിവർക്കും പുതിയ കരാറിൽ സ്ഥാനം ലഭിച്ചിട്ടില്ല. ഈ വർഷം ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും ടെസ്റ്റ് സീരിസും ഇന്ത്യക്കും പാകിസ്ഥാനുമെതിരെ ടി20 പരമ്പരയും ഇത് കൂടാതെ വെസ്റ്റിൻഡീസിലും ശ്രീലങ്കയിലും സന്ദർശനം നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലും ദക്ഷിണാഫ്രിക്ക കളിക്കുന്നുണ്ട്.

Advertisement