CricketFeatured

ഹാരി ബ്രൂക്കിന്റെ ഇരട്ട ശതകം വിഫലം, വമ്പന്‍ സ്കോര്‍ ചേസ് ചെയ്ത് ത്രില്ലര്‍ വിജയവുമായി ശ്രീലങ്ക

Janithliyanage

430 റൺസെന്ന കൂറ്റന്‍ വിജയ ലക്ഷ്യം ഒരു പന്ത് അവശേഷിക്കെ നേടിയെടുത്ത് ശ്രീലങ്ക. വിജയത്തിനായി അവസാന ഓവറിൽ വെറും 8 റൺസ് മാത്രം വേണ്ടപ്പോള്‍ ജോഷ് ടംഗ് എറിഞ്ഞ അവസാന ഓവറിൽ 2 വിക്കറ്റ് ലങ്കയ്ക്ക് നഷ്ടമായെങ്കിലും അഞ്ചാം പന്തിൽ സിക്സര്‍ പറത്തി ടീമിനെ വിജയത്തിലേക്ക് നയിച്ച് ജനിത് ലിയനാഗേ. 49.5 ഓവറിൽ 2 വിക്കറ്റ് വിജയം കുറിച്ചപ്പോള്‍ ശ്രീലങ്ക തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ആണ് നേടിയത്.

Harrybrook

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രൂക്ക് 116 പന്തിൽ 202 റൺസ് നേടിയപ്പോള്‍ വിൽ ജാക്സ് പുറത്താകാതെ 30 പന്തിൽ 66 റൺസ് നേടി. ടോം ബാന്റണും (50), ജോ റൂട്ടും (69) അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 429 റൺസ് എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി പവൻ രത്നായകേ 130 റൺസ് നേടിയപ്പോള്‍ അവിഷ്ക ഫെര്‍ണാണ്ടോയും ദസുന്‍ ഷനകയും 97 റൺസ് വീതം നേടി പുറത്തായി. ലങ്കയെ വിജയത്തിലേക്ക് നയിച്ചത് 27 പന്തിൽ 61 റൺസ് നേടിയ ജനിത് ലിയാനാഗേയുടെ ബാറ്റിംഗ് മികവായിരുന്നു.

ഇംഗ്ലണ്ടിനായി ജോഷ് ടംഗ് മൂന്നും സാം കറന്‍ രണ്ടും വിക്കറ്റാണ് നേടിയത്.