ബ്ലെസ്സിംഗ് മുസറബാനി തിരികെ എത്തുന്നു, ഓസ്ട്രേലിയയ്ക്കെതിരെയുള്ള സിംബാബ്‍വേയുടെ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെ ഓസ്ട്രേലിയയിൽ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‍വേ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരെയും ഇന്ത്യയ്ക്കെതിരെയും സിംബാബ്‍വേയുടെ മുന്‍ നിര പേസര്‍ പരിക്ക് കാരണം കളിച്ചിരുന്നില്ല.

28 ഓഗസ്റ്റിന് ആണ് പരമ്പര ആരംഭിയ്ക്കുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. 33 ഏകദിനങ്ങളിൽ നിന്ന് സിംബാബ്‍വേയ്ക്കായി 46 വിക്കറ്റുകളാണ് മുസറബാനി നേടിയിട്ടുള്ളത്. ക്രെയിഗ് ഇര്‍വിന്റെ അഭാവത്തിൽ റെഗിസ് ചകാബ്‍വ സിംബാബ്‍വേയെ നയിക്കുന്നത് തുടരും.

ഓഗസ്റ്റ് 2020ൽ നടക്കേണ്ടിയിരുന്ന പരമ്പര കോവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. 28, 31 ഓഗസ്റ്റിനും സെപ്റ്റംബര്‍ 3നും ആണ് മത്സരങ്ങള്‍ നടക്കുന്നത്.

സിംബാബ്‍വേ: Regis Chakabva (capt, wk), Ryan Burl, Brad Evans, Luke Jongwe, Innocent Kaia, Takudzwanashe Kaitano, Clive Madande (wk), Wesley Madhevere, Tadiwanashe Marumani, Tony Munyonga, Blessing Muzarabani, Richard Ngarava, Victor Nyauchi, Sikandar Raza and Sean Williams

 

Story Highlights: Blessing Muzarabani returns as Zimbabwe announce ODI squad for Australia series