423 റണ്‍സിന്റെ വലിയ വിജയം നേടി ന്യൂസിലാണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയുടെ പ്രതിരോധം ഭേദിച്ച് അവസാന ദിവസം ശേഷിയ്ക്കുന്ന 3 വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഏറ്റവും വലിയ വിജയം(റണ്‍സില്‍) നേടി ന്യൂസിലാണ്ട്. ഇന്ന് വീണ വിക്കറ്റുകളില്‍ ട്രെന്റ് ബോള്‍ട്ട് രണ്ടും നീല്‍ വാഗ്നര്‍ ഒരു വിക്കറ്റും നേടുകയായിരുന്നു. പരിക്കേറ്റ് ആഞ്ചലോ മാത്യൂസ് ബാറ്റിംഗിനായി തിരികെ എത്തിയതുമില്ല. 5 വിക്കറ്റ് നേടിയ ടിം സൗത്തിയാണ് മത്സരത്തിലെ താരം.

231/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക 5 റണ്‍സ് കൂടി നേടുന്നതിനിടെ ഓള്‍ഔട്ട് ആവുകയായിരുന്നു.