ഓള്‍റൗണ്ട് പ്രകടനവുമായി നബി, ഡെര്‍ബിയില്‍ വമ്പന്മാര്‍ തങ്ങളെന്ന് തെളിയിച്ച് റെനഗേഡ്സ്

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടുകയായിരുന്നു. ബെന്‍ ഡങ്ക്(47), കെവിന്‍ പീറ്റേര്‍സണ്‍(40), ഗ്ലെന്‍ മാക്സ്വെല്‍(33), മാര്‍ക്കസ് സ്റ്റോയിനിസ്(24*) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 157ല്‍ എത്തിച്ചത്. റെനഗേഡ്സിനായി മുഹമ്മദ് നബി, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഡ്വെയിന്‍ ബ്രാവോ, ജാക്ക് വൈള്‍ഡര്‍മത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അഫ്ഗാന്‍ താരം മുഹമ്മദ് നബിയും ആരോണ്‍ ഫിഞ്ചും തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങിയപ്പോള്‍ റെനഗേഡ്സ് ലക്ഷ്യം 18ാം ഓവറില്‍ മറികടന്നു. 22 പന്തില്‍ ഫിഞ്ച് 43 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നബി 52 റണ്‍സ് നേടി. 30 പന്തില്‍ 52 റണ്‍സ് തികച്ച നബിയെയും ബ്രാഡ് ഹോഡ്ജിനെയും പുറത്താക്കി സ്റ്റാര്‍സ് നായകന്‍ ജോണ്‍ ഹേസ്റ്റിംഗ് രണ്ട് വിക്കറ്റുകള്‍ നേടിയെങ്കിലും ഏറെ വൈകി കഴിഞ്ഞിരുന്നു. ടീമിന്റെ സ്ഥിരം രക്ഷകന്‍ കാമറൂണ്‍ വൈറ്റ് പുറത്താകാതെ 35 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 17.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് റെനഗേഡ്സ് നേടിയത്.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് റെനഗേഡ്സ് ഉയര്‍ന്നു. സ്റ്റാര്‍സിനു വേണ്ടി ഹേസ്റ്റിംഗ്സിനു പുറമേ ജാക്സണ്‍ കോള്‍മാന്‍, ആഡം സാംപ എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മെല്‍ബേണ്‍ ഡെര്‍ബി, റെനഗേഡ്സിനു ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്ന് ബിഗ് ബാഷില്‍ നടക്കുന്ന മെല്‍ബേണ്‍ ഡെര്‍ബിയില്‍ റെനഗേഡ്സും സ്റ്റാര്‍സും ഏറ്റുമുട്ടും. മെല്‍ബേണ്‍ റെനഗേഡ്സ് ടോസ് നേടി ബൗളിംഗ് തിരഞ്ഞടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന റെനഗേഡ്സ് നായകന്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ മികച്ച വിജയം കണ്ടെത്തുകയായിരുന്നു. ഇന്ന് വിജയം നേടുകയാണെങ്കില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കുയരാന്‍ ടീമിനാവും എന്നത് ഫിഞ്ചിനെ വിജയത്തില്‍ കുറഞ്ഞൊന്നിലും സംതൃപ്തനാക്കാനിടയില്ല.

മെല്‍ബേണ്‍ സ്റ്റാര്‍സ്: ബെന്‍ ഡങ്ക്, ലൂക്ക് റൈറ്റ്, കെവിന്‍ പീറ്റേര്‍സണ്‍, ഗ്ലെന്‍ മാക്സ്‍വെല്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, ജോണ്‍ ഹേസ്റ്റിംഗ്സ്, ജെയിംസ് ഫോക്നര്‍, ആഡം സാംപ, ജാക്സണ്‍ കോള്‍മാന്‍, മൈക്കല്‍ ബീര്‍

മെല്‍ബേണ്‍ റെനഗേഡ്സ്: മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ വൈറ്റ്, ബ്രാഡ് ഹോഡ്ജ്, ടോം കൂപ്പര്‍, ഡ്വെയിന്‍ ബ്രാവോ, മുഹമ്മദ് നബി, ടിം ലൂഡ്മാന്‍, ജാക്ക് വെല്‍ഡര്‍മത്ത്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബ്രാഡ് ഹോഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെര്‍ത്തിനു ആദ്യ പരാജയം സമ്മാനിച്ച് ഹീറ്റ്, പോയിന്റ് ടേബിളില്‍ ഒന്നാമത്

സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഹീറ്റിന്റെ 191 റണ്‍സ് പിന്തുടരാനിറങ്ങിയ നിലവിലെ ചാമ്പ്യന്മാര്‍ക്ക് എന്നാല്‍ 142 റണ്‍സ് മാത്രമേ നേടാനായുള്ളു. ബ്രണ്ടന്‍ ഡോഗറ്റ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ 19ാം ഓവറില്‍ പെര്‍ത്ത് ഓള്‍ഔട്ട് ആവുകയായിരുന്നു. ബ്രണ്ടന്‍ ഡോഗറ്റ് തന്നെയാണ് മത്സരത്തിലെ താരവും. 31 റണ്‍സ് നേടിയ ആഷ്ടണ്‍ അഗര്‍ ആണ് പെര്‍ത്ത് നിരയിലെ ടോപ് സ്കോറര്‍. ജയത്തോടെ പെര്‍ത്തിനെ പിന്തള്ളി ഹീറ്റ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

17, 19 ഓവറുകളില്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയാണ് ഡോഗെറ്റ് തന്റെ അഞ്ച് വിക്കറ്റും പെര്‍ത്തിന്റെ തകര്‍ച്ചയും ഉറപ്പാക്കിയത്. മാര്‍ക്ക് സ്റ്റെകീറ്റേ മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ 20 പന്തില്‍ 46 റണ്‍സ് നേടിയ ബെന്‍ കട്ടിംഗ്, ക്രിസ് ലിന്‍(39), ബ്രണ്ടന്‍ മക്കല്ലം(32), ജോ ബേണ്‍സ്(36) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ടീം 191 റണ്‍സ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കത്തിക്കയറി ബെന്‍ കട്ടിംഗ്, ഹീറ്റിനു 191 റണ്‍സ്

ബെന്‍ കട്ടിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനു മികച്ച സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ഹീറ്റിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സിലേക്ക് എത്തിച്ചത് ബെന്‍ കട്ടിംഗിന്റെ 20 പന്തില്‍ 46 റണ്‍സ് പ്രകടനമായിരുന്നു. 5 സിക്സും 1 ബൗണ്ടറിയും സഹിതമാണ് കട്ടിംഗ് തന്റെ 46 റണ്‍സ് നേടിയത്. ക്രിസ് ലിന്‍(39), ബ്രണ്ടന്‍ മക്കല്ലം(32), ജോ ബേണ്‍സ്(36) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഡേവിഡ് വില്ലി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജൈ റിച്ചാര്‍ഡ്സ്, ആന്‍ഡ്രൂ ടൈ, ആഷ്ടണ്‍ അഗര്‍, ജോയല്‍ പാരിസ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹീറ്റിനെ ബാറ്റിംഗിനയയ്ച്ച് പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്

ബിഗ് ബാഷില്‍ ഇന്ന് പെര്‍ത്ത് സ്കോര്‍ച്ചേര്‍സും ബ്രിസ്ബെയിന്‍ ഹീറ്റും തമ്മിലുള്ള തീപാറും പോരാട്ടം. വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടുമായി കളത്തിലിറങ്ങുന്ന ഹീറ്റിനെ മെരുക്കാനാകുന്ന ബൗളിംഗ് നിരയ്ക്ക് ഉടമയാണ് നിലവിലെ ചാമ്പ്യന്മാരായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. നാലില്‍ നാലും ജയിച്ച് പെര്‍ത്ത് ആണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ച ഹീറ്റ് നാലാം സ്ഥാനത്താണ്. മിച്ചല്‍ ജോണ്‍സണിന്റെ സേവനം ഇല്ലാതെയാണ് ഇന്ന് പെര്‍ത്ത് ഇറങ്ങുന്നത്.

ബ്രിസ്ബെയിന്‍ ഹീറ്റ്: ബ്രണ്ടന്‍ മക്കല്ലം, ക്രിസ് ‍ലിന്‍, ജോ ബേണ്‍സ്, ജിമ്മി പിയേര്‍സണ്‍, സാം ഹേസ്‍ലെറ്റ്, അലക്സ് റോസ്, ബെന്‍ കട്ടിംഗ്, ബ്രണ്ടന്‍ ഡോഗ്ഗെറ്റ്, മിച്ചല്‍ സ്വെപ്സണ്‍, മാര്‍ക്ക് സ്റ്റെകീറ്റേ, യസീര്‍ ഷാ

പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്: ഡേവിഡ് വില്ലി, മൈക്കല്‍ ക്ലിംഗര്‍, ഹിള്‍ട്ടണ്‍ കാര്‍ട്‍റൈറ്റ്, ആഷ്ടണ്‍ അഗര്‍, ടിം ഡേവിഡ്, ആഡം വോഗ്സ്, ആഷ്ടണ്‍ അഗര്‍, ജോഷ് ഇംഗ്ലിസ്, ജൈ റിച്ചാര്‍ഡ്സണ്‍, ആന്‍ഡ്രൂ ടൈ, ജോയല്‍ പാരീസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹോബാര്‍ട്ടിനു വേണ്ടി 7 റണ്‍സിന്റെ ആവേശ ജയം പിടിച്ചെടുത്ത് ജോഫ്ര ആര്‍ച്ചര്‍

അവസാന ഓവറില്‍ ജയിക്കുവാന്‍ 13 റണ്‍സ് വേണ്ടിയിരുന്ന അഡിലെയിഡ് സ്ട്രൈക്കേഴ്സിനായി ക്രീസിലുണ്ടായിരുന്നത് 7 പന്തില്‍ 16 റണ്‍സ് നേടിയ ജേക്ക് ലേമാനും 18 പന്തില്‍ 28 റണ്‍സ് നേടി നില്‍ക്കുന്ന ജോനാഥനന്‍ വെല്‍സും. ഇരുവരും കുറഞ്ഞ പന്തുകളില്‍ റണ്ണടിച്ച് കൂട്ടി കളി തങ്ങളുടെ പക്കലേക്ക് തിരിച്ച താരങ്ങള്‍. എന്നാല്‍ ആദ്യ പന്തില്‍ ഒരു തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ജോഫ്ര ആര്‍ച്ചര്‍ ലേമാനെ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ വെല്‍സ് റണ്‍ഔട്ട് കൂടി ആയതോടെ സ്ട്രൈക്കേഴ്സിന്റെ വിജയ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. പിന്നീടുള്ള പന്തുകളിലൊന്നും തന്നെ ബൗണ്ടറി കണ്ടെത്താന്‍ അഡിലെയ്ഡിനു കഴിയാതെ പോയതോടെ മത്സരം 7 റണ്‍സിനു ഹോബാര്‍ട്ട് ഹറികെയിന്‍സ് സ്വന്തമാക്കി.

തുടക്കത്തിലേറ്റ തിരിച്ചടികള്‍ക്ക് ശേഷം 184 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സ്ട്രൈക്കേഴ്സിനെ മത്സരത്തിലേക്ക് വീണ്ടും തിരികെ എത്തിച്ചത് ട്രാവിസ് ഹെഡും(44) കോളിന്‍ ഇന്‍ഗ്രാമും(66) ആയിരുന്നു. മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് നേടിയ സഖ്യത്തെയും പിരിച്ചത് ജോഫ്ര ആര്‍ച്ചര്‍ ആയിരുന്നു. പിന്നീട് കോളിന്‍ ഇന്‍ഗ്രാമും ജോനാഥന്‍ വെല്‍സും റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തി ഓരോ ഓവറുകളിലും അനായാസം റണ്‍ കണ്ടെത്തിയെങ്കിലും തൈമല്‍ മില്‍സ് ഇന്‍ഗ്രാമിന്റെ അന്തകനായി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു.

ജോഫ്ര മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് മത്സരത്തില്‍ ഹറികെയിന്‍സിനു വേണ്ടി നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് ഹറികെയിന്‍സ് ഷോര്‍ട്ടിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ 183 റണ്‍സ് നേടുകയായിരുന്നു. 96 റണ്‍സ് നേടിയ ഷോര്‍ട്ട് ആണ് ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡി’ആര്‍ക്കി ഷോര്‍ട്ടിനു വീണ്ടും ശതകം നഷ്ടം, ഇത്തവണ 4 റണ്‍സിനു

കഴിഞ്ഞ മത്സരത്തില്‍ 3 റണ്‍സിനു ബിഗ് ബാഷ് ശതകം നഷ്ടമായ ഡി’ആര്‍ക്കി ഷോര്‍ട്ടിനു ഇത്തവണ ശതകം നഷ്ടമായത് 4 റണ്‍സിനു. 58 പന്തില്‍ 96 റണ്‍സ് നേടിയ ഷോര്‍ട്ടിന്റെ മികവില്‍ അഡിലെയിഡ് സ്ട്രൈക്കേഴ്സുമായി ഇന്ന് നടന്ന മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സ് 183 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അലക്സ് ഡൂളന്‍(29), ബെന്‍ മക്ഡര്‍മട്ട്(18) എന്നിവര്‍ക്ക് പുറമേ പുറത്താകാതെ 20 റണ്‍സ് നേടിയ മാത്യൂ വെയിഡ് എന്നിരാണ് ഷോര്‍ട്ടിനു കൂട്ടായി നിന്നത്.

ബില്ലി സ്റ്റാന്‍ലേക്ക്, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഡാനിയല്‍ ക്രിസ്റ്റ്യന്‍ റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫോമിലായി ഫിഞ്ച്, റെനിഗേഡ്സിനു 8 വിക്കറ്റ് ജയം

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും കാമറൂണ്‍ വൈറ്റും തിളങ്ങിയ മത്സരത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു ജയം. സിഡ്നി സ്റ്റാര്‍സിനെതിരെ 8 വിക്കറ്റ് വിജയമാണ് ഫിഞ്ചും സംഘവും നേടിയത്. സിക്സേര്‍സ് നല്‍കിയ 112 റണ്‍സ് ലക്ഷ്യം 15.3 ഓവറിലാണ് റെനഗേഡ്സ് മറികടന്നത്. 51 റണ്‍സ് നേടിയ ഫിഞ്ച് റണ്‍ഔട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ കാമറൂണ്‍ വൈറ്റ് 49 റണ്‍സുമായി പുറത്താകാതെ നിന്നു. 38 പന്തില്‍ നിന്നാണ് ഫിഞ്ച് 51 റണ്‍സ് നേടിയത്. ബെന്‍ ഡ്വാര്‍ഷിയൂസിനാണ് ഒരു വിക്കറ്റ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഫിഞ്ച് ഇന്ന് മികച്ച ഫോമിലായിരുന്നു. കാമറൂണ്‍ വൈറ്റുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍

നേരത്തെ ഡ്വെയിന്‍ ബ്രാവോയുടെ മികവില്‍ സിക്സേര്‍സിനെ 111 റണ്‍സില്‍ ഒതുക്കുകയായിരുന്നു റെനഗേഡ്സ്. ബ്രാവോയും മറ്റു ബൗളര്‍മാരും ഒരു പോലെ തിളങ്ങിയപ്പോള്‍ റണ്‍ കണ്ടെത്താന്‍ സിക്സേര്‍സ് ബുദ്ധിമുട്ടി. 32 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ ജോഹന്‍ ബോത്തയുടെ ഇന്നിംഗ്സാണ് സിക്സേര്‍സ് സ്കോര്‍ 100 കടക്കാന്‍ സഹായിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച, നേടാനായത് 111 റണ്‍സ്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഓവറില്‍ പീറ്റര്‍ നെവിലിനെ നഷ്ടമായ ടീമിനു പിന്നെ അടിക്കടി വിക്കറ്റുകള്‍ നഷ്ടമായി 65/6 എന്ന നിലയിലേക്ക് വീണ ടീമിനെ സാം ബില്ലിംഗ്സും(22), നായകന്‍ ജോഹന്‍ ബോത്തയും(32*) ചേര്‍ന്നാണ് മൂന്നക്കം കടക്കാന്‍ സഹായിച്ചത്. നിക്ക് മാഡിന്‍സണും 24 റണ്‍സ് നേടി. നിശ്ചിത 20 ഓവറില്‍ 111 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സിനു നേടാനായത്. 23 പന്തില്‍ നിന്നാണ് ബോത്ത 32 റണ്‍സ് നേടിയത്. 3 ബൗണ്ടറിയും ഒരു സിക്സറും ഇന്നിംഗ്സില്‍ അടങ്ങി.

ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റും മുഹമ്മദ് നബി രണ്ട് വിക്കറ്റും ജാക്ക് വൈല്‍ഡര്‍മത്തും ബ്രാഡ് ഹോഗ്ഗും ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിക്സേര്‍സിനെ ബാറ്റിംനയച്ച് റെനഗേഡ്സ്

ബിഗ് ബാഷ് ഏഴാം സീസണിലെ 16ാം മത്സരത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു ടോസ്. ടോസ് നേടിയ റെനഗേഡ്സ് നായകന്‍ ആരോണ്‍ ഫിഞ്ച് സിഡ്നി സിക്സേര്‍സിനെ ബാറ്റിംഗിനയയ്ച്ചു. നാല് മത്സരങ്ങളില്‍ നാലും തോറ്റ സിഡ്നി സിക്സേര്‍സ് പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് റെനഗേഡ്സ് ടൂര്‍ണ്ണമെന്റ് തുടങ്ങിയത്.

മെല്‍ബേണ്‍ റെനഗേഡ്സ്: മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ വൈറ്റ്, ടോം കൂപ്പര്‍, ബ്രാഡ് ഹോഡ്ജ്, ഡ്വെയിന്‍ ബ്രാവോ, മുഹമ്മദ് നബി, ടിം ലൂഡ്മന്‍, ജാക്ക് വെല്‍ഡര്‍മത്ത്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബ്രാഡ് ഹോഗ്

സിഡ്നി സിക്സേര്‍സ്: ജേസണ്‍ റോയ്, പീറ്റര്‍ നെവില്‍, നിക് മാഡിന്‍സണ്‍, ജോര്‍ദ്ദന്‍ സില്‍ക്ക്, സാം ബില്ലിംഗ്സ്, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷൂയിസ്, ഡാനിയല്‍ സാംസ്, മിക്കി എഡ്‍വാര്‍ഡ്സ്, വില്യം സോമെര്‍വില്ലേ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹീറ്റിനെ വിജയത്തിലേക്ക് നയിച്ച് മക്കല്ലവും ക്രിസ് ലിന്നും

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 9 വിക്കറ്റ് വിജയം സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്. ഒന്നാം വിക്കറ്റില്‍ ബ്രണ്ടന്‍ മക്കല്ലം-ക്രിസ് ലിന്ന് കൂട്ടുകെട്ട് നേടിയ 10 റണ്‍സാണ് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചത്. 32 പന്തുകള്‍ ശേഷിക്കെയാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് നല്‍കിയ 142 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഹീറ്റ് മറികടന്നത്. 101 റണ്‍സ് നേടിയ മക്കല്ലം-ക്രിസ് ലിന്‍ കൂട്ടുകെട്ടാണ് വിജയത്തിനു അടിത്തറ പാകിയത്. ഇരുവരും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ തികച്ചു ടീമിനു കൂറ്റന്‍ വിജയം സാധ്യമാക്കി. 61 റണ്‍സ് നേടിയ മക്കല്ലം പുറത്തായെങ്കിലും ലിന്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നു. തന്റെ ബൗളിംഗ് പ്രകടനത്തിനു മിച്ചല്‍ സ്വെപ്സണ്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയിരുന്നു. മാക്സ്വെല്‍ 39 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ കെവിന്‍ പീറ്റേര്‍സണ്‍ 30 റണ്‍സ് നേടി. യസീര്‍ ഷായും മിച്ചല്‍ സ്വെപ്സണും ആണ് ഹീറ്റിനായി തിളങ്ങിയത്. സ്പെപ്സണ്‍ 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യസീര്‍ ഷാ 16 റണ്‍സാണ് തന്റെ നാലോവര്‍ ക്വാട്ടയില്‍ വിട്ട് നല്‍കി ഒരു വിക്കറ്റ് നേടി.

142 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഹീറ്റിനായി 27 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച ബ്രണ്ടന്‍ മക്കല്ലമാണ് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വെച്ചത്. ക്രിസ് ലിന്‍ പതിവിനു വിപരീതമായി മെല്ലെയാണ് തുടങ്ങിയത്. 63 പന്തില്‍ തങ്ങളുടെ ശതക കൂട്ടുകെട്ടും സഖ്യം കുറിച്ചു. തൊട്ടടുത്ത പന്തില്‍ 61 റണ്‍സ് നേടിയ മക്കല്ലം പുറത്തായതോടെ കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു. ലിയാം ബോവിനാണ് വിക്കറ്റ്. 30 പന്തുകള്‍ നേരിട്ട മക്കല്ലം 7 ബൗണ്ടറിയും 3 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

മക്കല്ലം പുറത്തായ ശേഷം കൂടുതല്‍ ആക്രമിച്ചു കളിച്ച ക്രിസ് ലിന്‍ തന്റെ അര്‍ദ്ധ ശതകം 40 പന്തില്‍ പൂര്‍ത്തിയാക്കി. ആറ് ബൗണ്ടറിയും 3 സിക്സുമാണ് 63 റണ്‍സ് നേടിയ ലിന്‍ അടിച്ചു കൂട്ടിയത്. 46 പന്തുകളാണ് ഇതിനായി ലിന്‍ നേരിട്ടത്.  മക്കല്ലം പുറത്തായ ശേഷം എത്തിയ ജോ ബേണ്‍സ് 18 റണ്‍സുമായി ക്രീസില്‍ ലിന്നിനു മികച്ച പിന്തുണ നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെര്‍ത്തിനു നാലാം ജയം, തിളങ്ങി ക്ലിംഗര്‍

മൈക്കല്‍ ക്ലിംഗര്‍ നേടിയ 83 റണ്‍സിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു തുടര്‍ച്ചയായ നാലാം ജയം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് പെര്‍ത്ത് ഉയര്‍ന്നു. സിഡ്നി സിക്സേര്‍സ് നേടിയ 167 റണ്‍സ് 19.1 ഓവറില്‍ പെര്‍ത്ത് മറികടക്കുകയായിരുന്നു. 19.1 ഓവറില്‍ 170/4 എന്ന നിലയിലായിരുന്നു വിജയ നേടുമ്പോള്‍ പെര്‍ത്ത്. 83 റണ്‍സ് നേടിയ ക്ലിംഗറും 45 റണ്‍സുമായി ആഷ്ടണ്‍ ടര്‍ണറുമാണ് പെര്‍ത്ത് നിരയില്‍ തിളങ്ങിയത്. സിക്സേര്‍സിനു വേണ്ടി ഡാനിയല്‍ സാംസ് രണ്ടും ബെന്‍ ഡ്വാര്‍ഷൂയിസ് ഒരു വിക്കറ്റും നേടി.

നേരത്തെ ജോര്‍ദന്‍ സില്‍ക്ക്(45*), 33 റണ്‍സ് വീതം നേടി പീറ്റര്‍ നെവില്‍, സാം ബില്ലിംഗ്സ്, 30 റണ്‍സ് നേടിയ നിക് മാഡിന്‍സണ്‍ എന്നിവരുടെ മികവിലാണ് 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ സിഡ്നി സിക്സേര്‍സ് 167 റണ്‍സ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version