ഓള്‍റൗണ്ട് മികവുമായി സ്റ്റോയിനിസ്, ഡെര്‍ബിയില്‍ സ്റ്റാര്‍സിനു ജയം

മെല്‍ബേണ്‍ ഡെര്‍ബിയില്‍ 6 വിക്കറ്റ് ജയവുമായി സ്റ്റാര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പ്രകടനമാണ് സ്റ്റാര്‍സിന്റെ വിജയം ഒരുക്കിയത്. 19.3 ഓവറില്‍ റെനഗേഡ്സിനെ 121 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ സ്റ്റാര്‍സ് ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് അവശേഷിക്കെ നേടുകയായിരുന്നു. ഓപ്പണറായി ഇറങ്ങി 70 റണ്‍സ് നേടിയ സ്റ്റോയിനിസ് ആണ് ടീമിന്റെ ജയമൊരുക്കിയത്. നേരത്തെ ബൗളിംഗില്‍ സ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സിനായി 28 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് ടോപ് സ്കോറര്‍. ടോം കൂപ്പര്‍ 24 റണ്‍സും ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 18 റണ്‍സും നേടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് സ്റ്റാര്‍സ് ബൗളര്‍മാര്‍ റെനഗേഡ്സ് ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കിയത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമെ ജാക്സണ്‍ ബേര്‍ഡ്, ലിയാം പ്ലങ്കറ്റ്, ആഡം സംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

രണ്ടാം പന്തില്‍ ബെന്‍ ഡങ്കിനെ നഷ്ടമായെങ്കിലും 70 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്റ്റോയിനിസ് ടീമിന്റെ വിജയം ഉറപ്പാക്കിയാണ് ക്രീസ് വിട്ടത്. കെയിന്‍ റിച്ചാര്‍ഡ്സണ് രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ നബിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. ഡ്വെയിന്‍ ബ്രാവോ(17*), നിക് മാഡിന്‍സണ്‍(19) എന്നിവരും സ്റ്റോയിനിസിനു മികച്ച പിന്തുണ നല്‍കി.

സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് പ്രകടനം, മെല്‍ബേണ്‍ ഡെര്‍ബിയില്‍ ജയം സ്വന്തമാക്കി സ്റ്റാര്‍സ്

ഇന്ന് നടന്ന രണ്ടാം ബിഗ് ബാഷ് മത്സരമായ മെല്‍ബേണ്‍ ഡെര്‍ബിയില്‍ വിജയം സ്വന്തമാക്കി സ്റ്റാര്‍സ്. റെനഗേഡ്സിനെതിരെ 7 വിക്കറ്റ് വിജയമാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് സ്വന്തമാക്കിയത്. 78 റണ്‍സും രണ്ട് വിക്കറ്റും നേടിയ സ്റ്റാര്‍സിന്റെ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് 148/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 17.5 ഓവറില്‍ സ്റ്റാര്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിച്ചു.

30 റണ്‍സ് നേടി സാം ഹാര്‍പ്പറും 32 റണ്‍സ് നേടിയ ഡാനിയേല്‍ ക്രിസ്റ്റ്യനും മാത്രമാണ് റെനഗേഡ്സിനായി തിളങ്ങാനായത്. ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റും സ്റ്റോയിനിസ്, സ്കോട്ട് ബോളണ്ട് എന്നിവര്‍ രണ്ടും ആഡം സംപ, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ ഓരോ വിക്കറ്റും നേടി സ്റ്റാര്‍സിനു വേണ്ടി തിളങ്ങി.

ഓപ്പണറായി ഇറങ്ങിയ സ്റ്റോയിനിസ് 49 പന്തില്‍ പുറത്താകാതെ 78 റണ്‍സ് നേടിയപ്പോള്‍ ബെന്‍ ഡങ്ക്(32), ഗ്ലെന്‍ മാക്സ്വെല്‍(33) എന്നിവരും സ്റ്റാര്‍സിനു വേണ്ടി തിളങ്ങി. 2 വിക്കറ്റുമായി കാമറൂണ്‍ ബോയസ് റെനഗേഡ്സിനു വേണ്ടി തിളങ്ങി.

മെല്‍ബേണ്‍ ഡെര്‍ബി, റെനഗേഡ്സിനു ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്ന് ബിഗ് ബാഷില്‍ നടക്കുന്ന മെല്‍ബേണ്‍ ഡെര്‍ബിയില്‍ റെനഗേഡ്സും സ്റ്റാര്‍സും ഏറ്റുമുട്ടും. മെല്‍ബേണ്‍ റെനഗേഡ്സ് ടോസ് നേടി ബൗളിംഗ് തിരഞ്ഞടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന റെനഗേഡ്സ് നായകന്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ മികച്ച വിജയം കണ്ടെത്തുകയായിരുന്നു. ഇന്ന് വിജയം നേടുകയാണെങ്കില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കുയരാന്‍ ടീമിനാവും എന്നത് ഫിഞ്ചിനെ വിജയത്തില്‍ കുറഞ്ഞൊന്നിലും സംതൃപ്തനാക്കാനിടയില്ല.

മെല്‍ബേണ്‍ സ്റ്റാര്‍സ്: ബെന്‍ ഡങ്ക്, ലൂക്ക് റൈറ്റ്, കെവിന്‍ പീറ്റേര്‍സണ്‍, ഗ്ലെന്‍ മാക്സ്‍വെല്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, ജോണ്‍ ഹേസ്റ്റിംഗ്സ്, ജെയിംസ് ഫോക്നര്‍, ആഡം സാംപ, ജാക്സണ്‍ കോള്‍മാന്‍, മൈക്കല്‍ ബീര്‍

മെല്‍ബേണ്‍ റെനഗേഡ്സ്: മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ വൈറ്റ്, ബ്രാഡ് ഹോഡ്ജ്, ടോം കൂപ്പര്‍, ഡ്വെയിന്‍ ബ്രാവോ, മുഹമ്മദ് നബി, ടിം ലൂഡ്മാന്‍, ജാക്ക് വെല്‍ഡര്‍മത്ത്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബ്രാഡ് ഹോഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version