സിഡ്നി തണ്ടറിനു ടോസ്, ബാറ്റ് ചെയ്യും

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ സിഡ്നി തണ്ടര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ തണ്ടര്‍ നായകന്‍ ഷെയിന്‍ വാട്സണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉസ്മാന്‍ ഖ്വാജ ഓസ്ട്രേലിയന്‍ ഡ്യൂട്ടി കഴിഞ്ഞ് തിരികെ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തുന്നത് ടീമിനു ഗുണം ആകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ജോസ് ബട്‍ലര്‍ ഇംഗ്ലണ്ട് ഡ്യൂട്ടിയ്ക്കായി മടങ്ങുന്നത് ടീമിനു തിരിച്ചടിയാണ്. അതേ സമയം ആന്‍ഡ്രൂ ടൈ, ഡേവിഡ് വില്ലി എന്നിവരുടെ സേവനങ്ങള്‍ പെര്‍ത്തിനു നഷ്ടമാകും. ഇരുവരും ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അംഗങ്ങളാണ് എന്നതാണ് കാരണം. ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ തിരികെ ടീമിലേക്ക് എത്തിയിട്ടുണ്ട്.

പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്: മൈക്കല്‍ ക്ലിംഗര്‍, വില്യം ബോസിസ്റ്റോ, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റ്, ആഷ്ടണ്‍ ടര്‍ണര്‍, ആഡം വോഗ്സ്, ആഷ്ടണ്‍ അഗര്‍, ടിം ബ്രെസ്നന്‍, മാത്യൂ കെല്ലി, മിച്ചല്‍ ജോണ്‍സണ്‍, ജോയല്‍ പാരീസ്

സിഡ്നി തണ്ടര്‍: ഉസ്മാന്‍ ഖ്വാജ, കുര്‍ടിസ് പാറ്റേര്‍സണ്‍, ഷെയിന്‍ വാട്സണ്‍, കാലം ഫെര്‍ഗൂസണ്‍, ബെന്‍ റോഹ്റര്‍, അര്‍ജ്ജുന്‍ നായര്‍, മിച്ചല്‍ മക്ലെനാഗന്‍, ജേ ലെന്റണ്‍, ഫവദ് അഹമ്മദ്, ക്രിസ് ഗ്രീന്‍, ഗുരീന്ദര്‍ സന്ധു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹറികെയിന്‍സിന്റെ ജൈത്രയാത്ര തുടരുന്നു, ഹീറ്റിനെതിരെ 3 റണ്‍സ് ജയം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 3 റണ്‍സ് വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയിന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സ് ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചുവെങ്കിലും ലക്ഷ്യത്തിനു 3 റണ്‍സ് അകലെ എത്തുവാനെ ഹീറ്റിനു സാധിച്ചുള്ളു.

അവസാന ഓവറില്‍ 13 റണ്‍സ് വേണ്ടിയിരുന്ന ഹീറ്റിനെ ജിമ്മി പിയേര്‍സണിന്റെ ബാറ്റിംഗ് ആണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. രണ്ടോവറില്‍ 31 റണ്‍സ് വേണ്ട സ്ഥിതിയില്‍ 19ാം ഓവര്‍ എറിഞ്ഞ ജോഫ്ര ആര്‍ച്ചറുടെ ഓവറില്‍ 18 റണ്‍സ് നേടി ഹീറ്റ് ക്യാമ്പില്‍ വിജയ പ്രതീക്ഷ നല്‍കാന്‍ ജിമ്മി പിയേര്‍സണിനായി. ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ അവസാന ഓവറില്‍ അവസാന പന്തില്‍ നാല് റണ്‍സ് എന്ന നിലയിലേക്ക് ലക്ഷ്യം കൊണ്ടെത്തിച്ചുവെങ്കിലും ബെന്‍ ഡോഗെറ്റിനെ ക്രിസ്റ്റ്യന്‍ പുറത്താക്കിയപ്പോള്‍ മത്സരത്തില്‍ ഹോബാര്‍ട്ടിനൊപ്പം ജയം നിന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു.

സാം ഹേസ്ലെറ്റ്(45), ബ്രണ്ടന്‍ മക്കല്ലം(33) എന്നിവര്‍ ചേര്‍ന്ന് ഹീറ്റിനു മികച്ച തുടക്കമാണ് നല്‍കിയത്. അലക്സ് റോസ് ഫീല്‍ഡിംഗ് തടസ്സപ്പെടുത്തിയതിനു(27 റണ്‍സ്) പുറത്തായതും മത്സരത്തില്‍ എടുത്ത് പറയേണ്ട നിമിഷമായി. അവസാന ഓവറുകളില്‍ ജിമ്മി പിയേര്‍സണിനൊപ്പം(13 പന്തില്‍ 26 റണ്‍സ്) മാര്‍ക്ക് സ്റ്റെകീറ്റേ(4 പന്തില്‍ 13) തകര്‍ത്തടിച്ചുവെങ്കിലും വിജയം കൈപ്പിടിയിലൊത്തുക്കാന്‍ ടീമിനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍, ഷോര്‍ട്ടിനു മൂന്നാം അവസരത്തില്‍ ശതകം

ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ ബാറ്റിംഗ് മികവില്‍ മികച്ച സ്കോര്‍ നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹറികെയിന്‍സ് ഷോര്‍ട്ടിന്റെ ശതകത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 179 റണ്‍സ് നേടുകയായിരുന്നു. 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഹോബാര്‍ട്ടിനു വേണ്ടി മറ്റു താരങ്ങളില്‍ നിന്ന് കാര്യമായ റണ്ണുകള്‍ എത്തിയില്ലെങ്കിലും ഷോര്‍ട്ട് തന്റെ മികച്ച ഫോം തുടര്‍ന്നു. ഇതിനു മുമ്പ് രണ്ട് തവണ ടൂര്‍ണ്ണമെന്റില്‍ 90കളില്‍ പുറത്തായ ഷോര്‍ട്ട് ഇത്തവണ തന്റെ ശതകം തികയ്ക്കുകയായിരുന്നു. മുമ്പ് രണ്ട് അവസരങ്ങളില്‍ 96, 97 എന്ന വ്യക്തിഗത സ്കോറുകളില്‍ ഷോര്‍ട്ട് പുറത്തായിരുന്നു.

ഇത്തവണ ബെന്‍ ഡോഗെറ്റിനെ സിക്സര്‍ പറത്തിയാണ് ഷോര്‍ട്ട് തന്റെ ശതകം തികച്ചത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഷോര്‍ട്ട് 122 റണ്‍സ് നേടി പുറത്താകാതെ നിന്നു. 69 പന്തുകള്‍ നേരിട്ട ഷോര്‍ട്ട് 8 ബൗണ്ടറിയും 8 സിക്സും നേടിയിരുന്നു. അവസാന ഓവറില്‍ മാര്‍ക്ക് സ്റ്റെക്കീറ്റേയ്ക്കെതിരെ മൂന്ന് സിക്സ് നേടുകയും ചെയ്തു. ബെന്‍ മക്ഡര്‍മട്ട്(19), മാത്യു വെയിഡ്(16), അലക്സ് ഡൂളന്‍(9) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. നായകന്‍ ജോര്‍ജ്ജ് ബെയിലി 4 റണ്‍സ് നേടി. നാലാം വിക്കറ്റില്‍ 24 പന്തില്‍ നിന്ന് 46 റണ്‍സാണ് ഷോര്‍ട്ട്-ബെയിലി കൂട്ടുകെട്ട് നേടിയത്. ഇതില്‍ നാല് റണ്‍സ് മാത്രമാണ് ബെയിലിയുടെ സംഭാവന.

ബെന്‍ കട്ടിംഗ്, മാര്‍ക്ക് സ്റ്റെകീറ്റേ എന്നിവര്‍ ഹീറ്റിനായി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹീറ്റിനെതിരെ ഹറികെയിന്‍സ് ആദ്യം ബാറ്റ് ചെയ്യും

വിജയ വഴിയിലേക്ക് തിരിച്ചെത്തിയ ഹോബാര്‍ട്ട് ഹറികെയിന്‍സ് ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ ബാറ്റ് ചെയ്യും. ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ മികച്ച ഫോമാണ് ടീമിന്റെ വിജയ പ്രതീക്ഷ. അതേ സമയം ക്രിസ് ലിന്നിന്റെ സേവനമില്ലാതെയാണ് ഹീറ്റ് ഇറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഹീറ്റിനു തൊട്ടുപിന്നിലാണ് ഹറികെയിന്‍സ് സ്ഥിതി ചെയ്യുന്നത്.

ഹോബാര്‍ട്ട് ഹറികെയിന്‍സ്: ഡി’ആര്‍ക്കി ഷോര്‍ട്ട്, അലക്സ് ഡൂളന്‍, മാത്യൂ വെയിഡ്, ബെന്‍ മക്ഡര്‍മട്ട്, ജോര്‍ജ്ജ് ബെയിലി, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, സൈമണ്‍ മിലങ്കോ, ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ്, ക്ലൈവ് റോസ്, തൈമല്‍ മില്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റ്: ബ്രണ്ടന്‍ മക്കല്ലം, സാം ഹേസ്‍ലെറ്റ്, ജോ ബേണ്‍സ്, മാര്‍നസ് ലാബുഷാങ്കേ, അലക്സ് റോസ്, ബെന്‍ കട്ടിംഗ്, ജിമ്മി പീയേര്‍സണ്‍, മാര്‍ക്ക് സ്റ്റെകീറ്റേ, ബ്രണ്ടന്‍ ഡോഗെറ്റ്, യസീര്‍ ഷാ, മൈക്കല്‍ സ്വെപ്സണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്റ്റാര്‍സിനു അഞ്ചാം തോല്‍വി, 8 വിക്കറ്റ് വിജയം സ്വന്തമാക്കി സ്ട്രൈക്കേഴ്സ്

മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ നായകന്‍ ട്രാവിസ് ഹെഡിന്റെയും അലക്സ് കാറേയുടെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി അഡിലെയിഡ് സ്ട്രൈക്കേഴ്സ് ബിഗ് ബാഷ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് ഗ്ലെന്‍ മാക്സ്വെല്ലിന്റെ 60 റണ്‍സ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടുകയായിരുന്നു. ഈ സ്കോര്‍ 18.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ സ്ട്രൈക്കേഴ്സ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി സ്റ്റാര്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ക്ക്സ് സ്റ്റോയിനിസ്(39), ഗ്ലെന്‍ മാക്സ്‍വെല്‍ എന്നിവര്‍ മാത്രമാണ് സ്റ്റാര്‍സ് നിരയില്‍ തിളങ്ങിയത്. 39 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ മാക്സ്വെല്ലിന്റെ വെടിക്കെട്ടാണ് ടീം സ്കോര്‍ 150 കടക്കാന്‍ സഹായിച്ചത്. ഒപ്പം 10 പന്തില്‍ 17 റണ്‍സ് നേടിയ ജോണ്‍ ഹേസ്റ്റിംഗ്സും.

ബില്ലി സ്റ്റാന്‍ലേക്ക്, മൈക്കല്‍ നേസേര്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, റഷീദ് ഖാന്‍ എന്നിവരാണ് സ്ട്രൈക്കേഴ്സിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്ട്രൈക്കേഴ്സിനായി 32 പന്തില്‍ 53 റണ്‍സ് നേടി ട്രാവിസ് ഹെഡും 59 റണ്‍സ് നേടി പുറത്താകാതെ നിന്ന അലക്സ് കാറേയും ചേര്‍ന്നാണ് റണ്ണുകള്‍ വാരിക്കൂട്ടിയത്. 18 റണ്‍സ് നേടിയ ജേക്ക് വെതറാള്‍ഡും 15 റണ്‍സുമായി പുറത്താകാതെ നിന്ന കോളിന്‍ ഇന്‍ഗ്രാമും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

മാര്‍ക്ക്സ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്‍വെല്‍ എന്നിവര്‍ സ്റ്റാര്‍സിനു വേണ്ടി ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയ പ്രതീക്ഷയുമായി സ്റ്റാര്‍സ് ആദ്യം ബാറ്റ് ചെയ്യും, എതിരാളികള്‍ അഡിലെയിഡ് സ്ട്രൈക്കേഴ്സ്

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അഡിലെയിഡ് സ്ട്രൈക്കേഴ്സിനെതിരെ ആദ്യ വിജയം തേടി ഇറങ്ങുന്ന മെല്‍ബേണ്‍ സ്റ്റാര്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സ്റ്റാര്‍സ് നായകന്‍ ജോണ്‍ ഹേസ്റ്റിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മത്സരങ്ങളില്‍ നാലും തോറ്റ് പോയിന്റൊന്നും ലഭിക്കാതെ ഏറ്റവും അവസാനമായാണ് സ്റ്റാര്‍സ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. അതേ സമയം ഇതുവരെ ഒരു മത്സരം മാത്രം പരാജയം ഏറ്റുവാങ്ങിയ സ്ട്രൈക്കേഴ്സ് 8 പോയിന്റാണ് നേടിയിട്ടുള്ളത്. പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു പിന്നിലായി രണ്ടാം സ്ഥാനത്താണ് നിലവില്‍ അവര്‍. ഇന്ന് ജയം സ്വന്തമാക്കി ഒന്നാം സ്ഥാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രൈക്കേഴ്സ് നിര ഇറങ്ങുന്നത്.

മെല്‍ബേണ്‍ സ്റ്റാര്‍സ്: മാര്‍ക്കസ് സ്റ്റോയിനിസ്, ബെന്‍ ഡങ്ക്, ഗ്ലെന്‍ മാക്സ്വെല്‍, കെവിന്‍ പീറ്റേര്‍സണ്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, സെബ് ഗോച്ച്, ജെയിംസ് ഫോക്നര്‍, ജോണ്‍ ഹേസ്റ്റിംഗ്സ്, ആഡം സാംപ, സ്കോട്ട് ബോളണ്ട്, ജാക്സണ്‍ കോള്‍മാന്‍

അഡിലെയിഡ് സ്ട്രൈക്കേഴ്സ്: ജേക്ക് വെതേറാള്‍ഡ്, അലക്സ് കാറേ, ട്രാവിസ് ഹെഡ്, കോളിന്‍ ഇന്‍ഗ്രാം, ജോനാഥന്‍ വെല്‍സ്, ജേക്ക് ലേമാന്‍, മൈക്കല്‍ നേസേര്‍, റഷീദ് ഖാന്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, ബില്ലി സ്റ്റാന്‍ലേക്ക്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്

മെല്‍ബേണ്‍ റെനഗേഡ്സിനെ 5 വിക്കറ്റിനു പരാജയപ്പെടുത്തി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് വീണ്ടും വിജയ വഴിയിലേക്ക്. ഇന്ന് ബിഗ് ബാഷിലെ രണ്ടാം മത്സരത്തില്‍ ആദ്ം ബാറ്റ് ചെയ്ത റെനഗേഡ്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടുകയായിരുന്നു. മാര്‍ക്കസ് ഹാരിസ്(28 പന്തില്‍ 48 റണ്‍സ്), കാമറൂണ്‍ വൈറ്റ്(68*), ടോം കൂപ്പര്‍(34 പന്തില്‍ 57) എന്നിവരുടെ ബാറ്റിംഗാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. പെര്‍ത്തിനു വേണ്ടി ആന്‍ഡ്രൂ ടൈ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി മിച്ചല്‍ ജോണ്‍സണിനു ഒരു വിക്കറ്റും ലഭിച്ചു.

ആഷ്ടണ്‍ ടര്‍ണര്‍ 32 പന്തില്‍ നേടിയ 70 റണ്‍സും ഡേവിഡ് വില്ലിയുടെ(55) അര്‍ദ്ധ ശതകവുമാണ് മത്സരം അവസാന ഓവറില്‍ സ്വന്തമാക്കുവാന്‍ പെര്‍ത്തിനെ സഹായിച്ചത്. 87 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ ഇരുവരെയും നഷ്ടമായപ്പോള്‍ പെര്‍ത്തിന്റെ വിജയം സംശയത്തിലാകുമെന്ന് തോന്നിച്ച സാഹചര്യത്തില്‍ ആഷ്ടണ്‍ അഗര്‍ മികവാര്‍ന്ന പ്രകടനവുമായി(26*) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടര്‍ണര്‍ 5 സിക്സും 3 ബൗണ്ടറിയും സഹിതമാണ് 70 റണ്‍സ് നേടിയത്. ഒരു പന്ത് ശേഷിക്കെയാണ് 5 വിക്കറ്റ് വിജയം പെര്‍ത്ത് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാം ബില്ലിംഗ്സ് വെടിക്കെട്ടിനും സിക്സേര്‍സിനെ രക്ഷിക്കാനായില്ല

170 റണ്‍സ് നേടിയ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ സിഡ്നി സിക്സേര്‍സിനു 5 റണ്‍സ് അകലെ പരാജയം സമ്മതിച്ച് മടങ്ങേണ്ടി വന്നു. അവസാന ഓവറില്‍ 22 റണ്‍സ് നേടേണ്ടിയിരുന്ന സിഡ്നിയ്ക്ക് 16 റണ്‍സ് മാത്രമേ നേടാനായുള്ളു. 31 പന്തില്‍ 61 റണ്‍സ് നേടിയ സാം ബില്ലിംഗ്സ് 45 റണ്‍സ് നേടിയ ജോര്‍ദന്‍ സില്‍ക്ക് എന്നിവര്‍ക്ക് പുറമേ 33 റണ്‍സുമായി ഡാനിയേല്‍ ഹ്യൂജ്സ് എന്നിവരാണ് സിഡ്നിയ്ക്കായി തിളങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായ ആറാം തോല്‍വി ഒഴിവാക്കാന്‍ ടീമിനു ഇതൊന്നും തന്നെ മതിയാവാതെ വരികയായിരുന്നു. തന്റെ വെടിക്കെട്ട് ബാറ്റിംഗിനു സാം ബില്ലിംഗ്സ് ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. തൈമല്‍ മില്‍സ് രണ്ട് വിക്കറ്റ് നേടി ഹറികെയിന്‍സ് ബൗളിംഗില്‍ തിളങ്ങി. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് സിക്സേര്‍സ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് ഷോര്‍ട്ട(42), മാത്യു വെയിഡ്(41) എന്നിവരുടെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡാനിയേല്‍ ക്രിസ്റ്റ്യന്‍(28*), സൈമണ്‍ മിലങ്കോ(22) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സ് നേടിയത് 170 റണ്‍സ്

ഡി’ആര്‍ക്കി ഷോര്‍ട്ടും മാത്യു വെയിഡും തിളങ്ങിയ മത്സരത്തില്‍ സിഡ്നി സിക്സേര്‍സിനെതിരെ 170 റണ്‍സ് നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്. തുടക്കത്തില്‍ അലക്സ് ഡൂളനെ നഷ്ടമായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റില്‍ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഷോര്‍ട്ടും മാത്യു വെയിഡും ചേര്‍ന്ന് നേടിയത്. 77 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ പിരിച്ചത് ജാക്സണ്‍ ബേര്‍ഡ് ആയിരുന്നു. 41 റണ്‍സ് നേടിയ വെയിഡാണ് പുറത്തായത്. ഏറെ വൈകാതെ ഷോര്‍ട്ടും(42) പുറത്തായി.

പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഷോണ്‍ അബോട്ടിനു വിക്കറ്റ് നല്‍കി പലരും മടങ്ങിയപ്പോള്‍ ഹോബാര്‍ട്ടിന്റെ നില പരുങ്ങലിലായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡാനിയേല്‍ ക്രിസ്റ്റ്യനും സൈമണ്‍ മിലങ്കോയും ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ 38 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. മിലങ്കോ 10 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 14 പന്തില്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു. 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് ഹോബാര്‍ട്ട് നേടിയത്.

ഷോണ്‍ അബോട്ട് മൂന്നും ജാക്സണ്‍ ബേര്‍ഡ്, ബെന്‍ ഡ്വാര്‍ഷൂയിസ്, ഡാനിയേല്‍ സാംസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയം തേടി ഹറികെയിന്‍സും സിക്സേര്‍സും, ടോസ് ഹറികെയിന്‍സിനു

പോയിന്റ് പട്ടികയില്‍ താഴെത്തട്ടിലുള്ള ടീമുകളുടെ പോരാട്ടത്തില്‍ ഇന്ന് ഹോബാര്‍ട്ട് ഹറികെയിന്‍സും സിഡ്നി സിക്സേര്‍സും ഏറ്റുമുട്ടും. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ഹറികെയിന്‍സ് രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച സിഡ്നി സിക്സേര്‍സ് ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ഹറികെയിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഹോബാര്‍ട്ട് ഹറികെയിന്‍സ്: അലക്സ് ഡൂളന്‍, ഡി’ആര്‍ക്കി ഷോര്‍ട്ട്, ബെന്‍ മക്ഡര്‍മട്ട്, ജോര്‍ജ്ജ് ബെയിലി, ഡാനിയല്‍ ക്രിസ്റ്റ്യന്‍, മാത്യൂ വെയിഡ്, സൈമണ്‍ മിലെങ്കോ, ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ്, ക്ലൈവ് റോസ്, തൈമല്‍ മില്‍സ്

സിഡ്നി സിക്സേര്‍സ്: ജേസണ്‍ റോയ്, ഡാനിയേല്‍ ഹ്യൂജ്സ്, നിക് മാഡിന്‍സണ്‍, ജോര്‍ദ്ദന്‍ സില്‍ക്ക്, സാം ബില്ലിംഗ്സ്, ജോഹന്‍ ബോത്ത, ഷോണ്‍ അബൗട്ട്, പീറ്റര്‍ നെവില്‍, ബെന്‍ ഡ്വാര്‍ഷൂയിസ്, ഡാനിയേല്‍ സാംസ്, ജാക്സണ്‍ ബേര്‍ഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷീദ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച്, പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി സ്ട്രൈക്കേഴ്സ്

സിഡ്നി തണ്ടറിനെ 25 റണ്‍സിനു പരാജയപ്പെടുത്തി ബിഗ് ബാഷ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് തണ്ടറിനെതിരെ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകയായിരുന്നു. കോളിന്‍ ഇന്‍ഗ്രാം(48), അലക്സ് കാറേ(34) എന്നിവര്‍ക്ക് മാത്രമാണ് സ്ട്രൈക്കേഴ്സ് നിരയില്‍ തിളങ്ങാനായത്. 6 പന്തില്‍ നിന്ന് 16 റണ്‍സ് നേടി പുറത്താകാതെ നിന്ന റഷീദ് ഖാനാണ് അവസാന ഓവറുകളില്‍ സ്ട്രൈക്കേഴ്സിനായി ആഞ്ഞടിച്ചത്. ഫവദ് അഹമ്മദ് മൂന്നും ഗുരീന്ദര്‍ സന്ധു രണ്ടും വിക്കറ്റ് വീഴ്ത്തി സ്ട്രൈക്കേഴ്സിന്റെ ബാറ്റ്സ്മാന്മാരെ പിടിച്ചു കെട്ടുകയായിരുന്നു.

ചേസിംഗിനിറങ്ങിയ തണ്ടറിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഏഴാം ഓവറില്‍ ജോസ് ബട്‍ലറെ(21) പുറത്താക്കി റഷീദ് ഖാന്‍ ആണ് തണ്ടറിനു ആദ്യ പ്രഹരം നല്‍കിയത്. കുര്‍ട്ടിസ് പാറ്റേര്‍സണ്‍(29) ബില്ലി സ്റ്റാന്‍ലേക്കിനു വിക്കറ്റ് നല്‍കി മടങ്ങിയതോടെ പിന്നീട് മത്സരത്തില്‍ കാര്യമായ പ്രഭാവമുണ്ടാക്കുവാന്‍ തണ്ടറിനായില്ല. ബെന്‍ റോഹ്‍റര്‍ 13 പന്തില്‍ 29 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും മൈക്കല്‍ നേസേറിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിലൊരാളായി പുറത്തായതോടെ തണ്ടറിന്റെ പ്രതീക്ഷ അവസാനിച്ചു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമേ സിഡ്നി തണ്ടറിനു നേടാനായുള്ളു.

3 വിക്കറ്റ് വീഴ്ത്തി മൈക്കല്‍ നേസേറും രണ്ട് വീതം വിക്കറ്റ് നേടി റഷീദ് ഖാന്‍, പീറ്റര്‍ സിഡില്‍ എന്നിവരും സ്ട്രൈക്കേഴ്സ് നിരയില്‍ തിളങ്ങി. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്ത റഷീദ് ഖാനാണ് മാന്‍ ഓഫ് ദി മാച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തണ്ടറിനെതിരെ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് ബാറ്റ് ചെയ്യും

സിഡ്നി തണ്ടറിനെതിരെ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് ആദ്യം ബാറ്റ് ചെയ്യും. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് അഞ്ചാം സ്ഥാനത്തിലുള്ള സിഡ്നി തണ്ടറിനെ നേരിടുമ്പോള്‍ തീപ്പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാമെന്നാണ് ഏവരുടെയും പ്രതീക്ഷ. ടോസ് ലഭിച്ച സ്ട്രൈക്കേഴ്സ് നായകന്‍ ട്രാവിസ് ഹെഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്: ജേക്ക് വെതേറാള്‍ഡ്, അലക്സ് കാറേ, ട്രാവിസ് ഹെഡ്, കോളിന്‍ ഇന്‍ഗ്രാം, ജോനാഥന്‍ വെല്‍സ്, ജേക്ക് ലേമാന്‍, മൈക്കല്‍ നേസേര്‍, റഷീദ് ഖാന്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, ബില്ലി സ്റ്റാന്‍ലേക്ക്

സിഡ്നി തണ്ടര്‍: കുര്‍ടിസ് പാറ്റേര്‍സണ്‍, ജോസ് ബ‍ട്‍ലര്‍, ഷെയിന്‍ വാട്സണ്‍, കാല്ലം ഫെര്‍ഗൂസണ്‍, ബെന്‍ റോഹ്റര്‍, റയാന്‍ ഗിബ്സണ്‍, അര്‍ജ്ജുന്‍ നായര്‍, ക്രിസ് ഗ്രീന്‍, മിച്ചല്‍ മക്ലെനാഗന്‍, ഗുരീന്ദര്‍ സന്ധു, ഫവദ് അഹമ്മദ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version