മുജീബ് മാന്‍ ഓഫ് ദി മാച്ച്, ബ്രിസ്ബെ‍യിനിനു ജയം

അഫ്ഗാന്‍ യുവ താരം മുജീബ് ഉര്‍ റഹ്മാന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ പിടിച്ചുകെട്ടിയ ബ്രിസ്ബെയിന്‍ ഹീറ്റിനു 5 വിക്കറ്റഅ ജയം. 20 ഓവറില്‍ നിന്ന് പെര്‍ത്ത് 135/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 18. ഓവറില്‍ 139/5 എന്ന സ്കോര്‍ നേടി ഹീറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. മുജീബ് തന്റെ 4 ഓവറില്‍ പത്ത് റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്.

ആഷ്ടണ്‍ ടര്‍ണറുടെ 30 പന്തില്‍ 47 റണ്‍സ് നേടിയ ഇന്നിംഗ്സാണ് പെര്‍ത്തിനെ 135 റണ്‍സിലേക്ക് നയിച്ചത്. മൈക്കല്‍ ക്ലിംഗര്‍(26), കാമറൂണ്‍ ബാന്‍ക്രോഫ്ട്(24) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. ഹീറ്റിനു വേണ്ടി ബെന്‍ കട്ടിംഗും രണ്ട് വിക്കറ്റ് നേടി.

32 റണ്‍സ് നേടിയ ക്രിസ് ലിന്‍ ആണ് ഹീറ്റിന്റെ ടോപ് സ്കോറര്‍. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ക്രിസ് ലിന്‍ നല്‍കിയ അടിത്തറയ്ക്കുമേല്‍ നിന്ന് ജോ ബേണ്‍സ്(20*) ബെന്‍ കട്ടിംഗ്(26*) എന്നിവര്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ആണ് പെര്‍ത്തിന്റെ ബൗളര്‍മാരില്‍ തിളങ്ങിയത്.

Previous articleസ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് മികവില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു ജയം, മാക്സ്വെല്ലും കസറി
Next articleഛേത്രിയല്ല ഇന്ന് ഇന്ത്യയുടെ ക്യാപ്റ്റൻ