ഛേത്രിയല്ല ഇന്ന് ഇന്ത്യയുടെ ക്യാപ്റ്റൻ

ഇന്ന് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ സുനിൽ ഛേത്രി ആയിരിക്കില്ല ഇന്ത്യയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക. ബെംഗളൂരു എഫ് സിയുടെ ഗോൾകീപ്പറായ ഗുർപ്രീത് സന്ധു ആകും ഇന്ത്യയുടെ ഇന്നത്തെ ക്യാപ്റ്റൻ. പരിശീലകൻ കോൺസ്റ്റന്റൈന്റെ ക്യാപ്റ്റന്മാരെ റൊട്ടേറ്റ് ചെയ്യാനുള്ള തീരുമാനം ആണ് ക്യാപ്റ്റൻസി ഗുർപ്രീതിൽ എത്തിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾക്കും മൂന്ന് താരങ്ങളാകും ക്യാപ്റ്റൻ ആം ബാൻഡ് അണിയുക. ടീമിൽ കൂടുതൽ ലീഡർമാർ ഉണ്ടാകാൻ വേണ്ടിയാണ് ക്യാപ്റ്റൻസി റൊട്ടേറ്റ് ചെയ്യുന്നത് എന്ന് നേരത്തെ കോൺസ്റ്റന്റൈൻ പറഞ്ഞിരുന്നു. മുമ്പും ഗുർപ്രീത് ഇന്ത്യൻ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുണ്ട്. പോർട്ടോ റികയ്ക്ക് എതിരെ ആയിരുന്നു നായകനായുള്ള ഗുർപ്രീതിന്റെ ആദ്യ മത്സരം

Previous articleമുജീബ് മാന്‍ ഓഫ് ദി മാച്ച്, ബ്രിസ്ബെ‍യിനിനു ജയം
Next articleആ വാര്‍ത്ത സത്യമാവരുതേ: ഡാരെന്‍ സാമി