ബെത്തലിന്റെ മികവിൽ ഇംഗ്ലണ്ട്, ഇന്ത്യയ്ക്കെതിരെ 4 വിക്കറ്റ് വിജയം

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യിൽ വിജയം നേടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 6 പന്ത് അവശേഷിക്കെയാണ് വിജയം കരസ്ഥമാക്കിയത്. ജേക്കബ് ബെത്തലിന്റെ മികവുറ്റ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.
ആദ്യ ഓവറിൽ തന്നെ അര്‍ഷ്ദീപ് ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം ഏല്പിച്ചപ്പോള്‍ ടീം 1/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ഹാരി ബ്രൂക്ക് – ജേക്കബ് ബെത്തൽ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 50 റൺസ് കൂട്ടിചേര്‍ത്തു. 39 റൺസ് നേടിയ ബ്രൂക്കിനെ അക്സര്‍ പട്ടേൽ പുറത്താക്കിയപ്പോള്‍ ബെത്തൽ ടോം ബാന്റണിനൊപ്പം 67 റൺസ് നാലാം വിക്കറ്റിൽ കൂട്ടിചേര്‍ത്തു.
ബാന്റൺ 39 റൺസ് നേടി പുറത്തായപ്പോള്‍ അര്‍ഷ്ദീപ് തന്റെ മൂന്നാം വിക്കറ്റ് നേടി. ബെത്തൽ 46 പന്തിൽ 76 റൺസുമായി ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. രവി ബിഷ്ണോയി എറിഞ്ഞ ഒരോവറിൽ 29 റൺസ് പിറന്നപ്പോള്‍ മൂന്ന് സിക്സും രണ്ട് ഫോറും ആണ് ബെത്തൽ നേടിയത്. ഇതാണ് മത്സരഗതി ഇംഗ്ലണ്ടിന് അനുകൂലമാക്കി മാറ്റിയത്.