ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി ബൈര്‍സ്റ്റോ – സ്റ്റോക്സ് കൂട്ടുകെട്ട്

Benstokes
- Advertisement -

അഹമ്മദാബാദിലെ നാലാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. ഓപ്പണര്‍മാരെ അക്സര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഇംഗ്ലണ്ട് നേടിയത് 30 റണ്‍സായിരുന്നു.

30/3 എന്ന നിലയില്‍ നിന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒന്നാം സെഷന്‍ അവസാനിപ്പിക്കുവാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് ജോണി ബൈര്‍സ്റ്റോ – ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 44 റണ്‍സാണ് നേടിയത്.

ബൈര്‍സ്റ്റോ 28 റണ്‍സും ബെന്‍ സ്റ്റോക്സ് 24 റണ്‍സും നേടിയപ്പോള്‍ ലഞ്ചിന് പിരിയുമ്പോള്‍ 25 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് 74 റണ്‍സ് നേടിയിട്ടുണ്ട്.

Advertisement