ഇന്ന് ആൻഫീൽഡിൽ ചെൽസി എത്തും

Shc3dhl6mfepjpcvtrohehybmm
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഒരു വമ്പൻ പോരാട്ടം നടക്കും. നിലവിലെ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ചെൽസിയെ ആണ് ഇന്ന് സ്വാഗതം ചെയ്യുന്നത്. ടോപ് 4 പോരാട്ടത്തിൽ നിർണായകമാകും ഇന്നത്തെ മത്സരം. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്റർ സിറ്റിയും പോയിന്റ് നഷ്ടപ്പെടുത്തിയതോടെ ലിവർപൂളിനും ചെൽസിക്കും ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമായിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയമാകും രണ്ടു ടീമുകളും ലക്ഷ്യമിടുന്നത്.

തോമസ് ടൂഹൽ പരിശീലകനായി എത്തിയ ശേഷം ഒരു പരാജയം പോലും അറിയാതെ മുന്നേറുകയാണ് ചെൽസി. ആ ഫോം തുടരുക തന്നെയാണ് ചെൽസിയുടെ ലക്ഷ്യം. അവരുടെ സെന്റർ ബാക്കായ തിയാഗോ സിൽവ ഇന്നും കളിക്കാൻ ഉണ്ടാവില്ല. എന്നാൽ ലിവർപൂൾ നിരയിൽ പല പ്രധാന താരങ്ങളും ഇന്ന് തിരികെയെത്തും. ജോട, ഫബിനോ, അലിസൺ എന്നിവർ മത്സരത്തിന് തയ്യാറാണ് എന്ന് ക്ലോപ്പ് ഇന്നലെ അറിയിച്ചു. ഇന്ന് രാത്രി 1.45നാണ് മത്സരം നടക്കുന്നത്.

Advertisement