ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അന്നാബെല്‍ സത്തര്‍ലാണ്ട് ന്യൂസിലാണ്ട് പര്യടനത്തില്‍ നിന്ന് പുറത്ത്

ന്യൂസിലാണ്ടിലേക്കുള്ള ഓസ്ട്രേലിയയുടെ പര്യടനത്തില്‍ നിന്ന് ഓള്‍റൗണ്ടര്‍ അന്നാബെല്‍ സത്തര്‍ലാണ്ട് പുറത്ത്. താരത്തിന് പകരക്കാരിയായി മോളി സ്ട്രാനോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുമ്പോളാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നീടുള്ള സ്കാനില്‍ നിന്ന് പരിക്കിന്റെ വ്യാപ്തി മനസ്സിലായത്.

ഓസ്ട്രേലിയയുടെ മെഡിക്കല്‍ ടീം താരവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് തിരിച്ചുവരവ് വേഗത്തിലാക്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ദേശീയ സെലക്ടര്‍ ഷോണ്‍ ഫ്ലെഗ്ലര്‍ വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കായി 7 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മോളി സ്ട്രാനോ ടീമിനായി ഇതുവരെ ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ല.

മാര്‍ച്ച് 13ന് ആണ് ഓസ്ട്രേലിയന്‍ വനിതകള്‍ ന്യൂസിലാണ്ടിലേക്ക് യാത്രയാകുന്നത്. പിന്നീട് രണ്ടാഴ്ചത്തെ ഐസൊലേഷന് ശേഷം മാര്‍ച്ച് 28ന് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിയ്ക്കും. ഏകദിന പരമ്പര ഏപ്രില്‍ മൂന്നിന് ആരംഭിയ്ക്കും.

ഓസ്ട്രേലിയ സ്ക്വാഡ് : Meg Lanning (c), Rachael Haynes, Darcie Brown, Nicola Carey, Hannah Darlington, Ashleigh Gardner, Alyssa Healy (wk), Jess Jonassen, Tahlia McGrath, Sophie Molineux, Beth Mooney, Ellyse Perry, Megan Schutt, Molly Strano, Georgia Wareham, Belinda Vakarewa, Tayla Vlaeminck.