300ന് താഴെയുള്ള സ്കോര്‍ എല്ലാം ചേസ് ചെയ്യാവുന്നതാണ് – ബെന്‍ ഫോക്സ്

Foakesroot

ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ന്യൂസിലാണ്ടിന്റെ പക്കൽ 238 റൺസ് ലീഡാണ് കൈവശമുള്ളത്. 32 റൺസ് നേടിയ ഡാരിൽ മിച്ചലിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിന് ശ്രമകരമായൊരു ലക്ഷ്യം നൽകുവാനിയിരിക്കും ന്യൂസിലാണ്ട് ശ്രമിക്കുന്നത്.

എന്നാൽ 3 വിക്കറ്റ് മാത്രമാണ് ടീമിന്റെ കൈശമുള്ളത്. 300ന് താഴെയുള്ള ഏത് സ്കോറും ചേസ് ചെയ്യാന്‍ ഇംഗ്ലണ്ടിനാവുമെന്നാണ് താന്‍ കരുതുന്നതെന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആയ ബെന്‍ ഫോക്സ് വ്യക്തമാക്കിയത്.

സ്റ്റോക്സിനെ പോലെയുള്ള താരങ്ങള്‍ക്ക് അതിവേഗത്തിൽ സ്കോറഇംഗ് നടത്തി വിജയം ഉറപ്പിക്കുവാനാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഫോക്സ് വ്യക്തമാക്കി. മത്സരത്തിൽ മൂന്ന് ഫലങ്ങളും സാധ്യമാണെന്നും അവസാന ദിവസം ആവേശകരമായിരിക്കുമമെന്നും ഫോക്സ് കൂട്ടിചേര്‍ത്തു.

Previous articleചെന്നൈയിന് പുതിയ പരിശീലകൻ
Next articleആശ്ലി യങ്ങ് ആസ്റ്റൺ വില്ലയിൽ തന്നെ തുടരും