ആശ്ലി യങ്ങ് ആസ്റ്റൺ വില്ലയിൽ തന്നെ തുടരും

Img 20220614 124901

ഇംഗ്ലീഷ് ഫുൾബാക്കായ ആശ്ലി യങ് ആസ്റ്റൺ വില്ലയിൽ തന്നെ തുടരാൻ സാധ്യത. കഴിഞ്ഞ സീസണിൽ ആയിരുന്നു യങ് ആസ്റ്റൺ വില്ലയിലേക്ക് തിരികെയെത്തിയത്. 36കാരനായ താരത്തെ ക്ലബിൽ നിലനിർത്താൻ ആണ് ജെറാഡ് ആഗ്രഹിക്കുന്നത്. പുതിയ കരാർ ചർച്ചകൾ ക്ലബും താരവും തമ്മിൽ നടക്കുന്നുണ്ട്. ഇത്തവണ ജെറാഡിന്റെ കീഴിൽ യൂറോപ്യൻ ഫുട്ബോളിന് യോഗ്യത നേടണം എന്നതാകും വില്ലയുടെ ലക്ഷ്യം.

ഇന്റർ മിലാനിൽ നിന്നായിരുന്നു യങ് വില്ലയിൽ എത്തിയത്. ഇംഗ്ലണ്ടിലും ഇറ്റലിയിലും ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള യങിന്റെ പരിചയസമ്പത്ത് ഗുണമാകും എന്ന് ജെറാഡ് കരുതുന്നു. പത്തു വർഷത്തെ ഇടവേള കഴിഞ്ഞ് വില്ലാ പാർക്കിൽ എത്തിയപ്പോഴും യങിന് നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ ആയിരുന്നു.

Previous article300ന് താഴെയുള്ള സ്കോര്‍ എല്ലാം ചേസ് ചെയ്യാവുന്നതാണ് – ബെന്‍ ഫോക്സ്
Next articleഅവസരങ്ങൾ കുറവ്, മിനാമിനോ ലിവർപൂൾ വിടും