ചെന്നൈയിന് പുതിയ പരിശീലകൻ

ഐ എസ് എല്ലിൽ മുൻനിരയിലേക്ക് തിരികെയെത്താൻ ശ്രമിക്കുന്ന ചെന്നൈയിൻ പുതിയ പരിശീലകനെ നിയമിച്ചു. ജർമ്മൻ സ്വദേശിയായ തൊമസ് ബർഡറിക് ആകും ചെന്നൈയിനെ ഇനി പരിശീലിപ്പിക്കുക. അവസാനമായി അൽബേനിയൻ ക്ലബായ വ്ലാസ്നിയയിൽ ആണ് തോമസ് പരിശീലിപ്പിച്ചത്. ജർമ്മനിയിലും മാസിഡോണിയയിലും അദ്ദേഹം മുമ്പ് ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിനായി 8 മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ താരം കൂടിയാണ് ബർഡറിക്.

ജോൺ കാർവർ ചെന്നൈയിന്റെ കോച്ചാകും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ അദ്ദേഹം ഇന്ത്യയിലേക്ക് വരാൻ മടിച്ചതോടെയാണ് ജർമ്മൻ കോച്ചിൽ ചെന്നൈയിൻ എത്തിയത്. രണ്ട് തവണ ഐ എസ് എൽ കിരീടം നേടിയിട്ടുള്ള ചെന്നൈയിൻ അവസാന ഐ എസ് എൽ സീസണിൽ എട്ടാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്.