29ാം വയസ്സിൽ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് ബെന്‍ കൂപ്പര്‍

Sports Correspondent

Bencooper
Download the Fanport app now!
Appstore Badge
Google Play Badge 1

നെതര്‍ലാണ്ട്സ് ബാറ്റ്സ്മാന്‍ ബെന്‍ കൂപ്പര്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയുമുള്ള നെതര്‍ലാണ്ട്സിന്റെ അടുത്തിടെ നടന്ന പരമ്പരകളിൽ നിന്ന് താരം വിട്ട് നിന്നിരുന്നു. 29ാം വയസ്സിലാണ് താരം തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ടി20യിൽ നെതര്‍ലാണ്ട്സിനായി 58 മത്സരങ്ങളിൽ നിന്ന് 1239 റൺസ് നേടിയിട്ടുള്ള താരം ആണ് ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറര്‍. 2013ൽ കാനഡയ്ക്കെതിരെയായിരുന്നു താരത്തിന്റെ ഏകദിന അരങ്ങേറ്റം. 127 ഏകദിനങ്ങളിലും ലിസ്റ്റ് എ അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ച താരം 996 റൺസാണ് സ്കോര്‍ ചെയ്തിട്ടുള്ളത്.