മൂന്നും തോറ്റ് ഇംഗ്ലണ്ട്, പരമ്പര തൂത്തുവാരി ബംഗ്ലാദേശ്

Sports Correspondent

Bangladesh
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇംഗ്ലണ്ടിന് തോൽവി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 158/2 എന്ന സ്കോറാണ് 20 ഓവറിൽ നേടിയത്. ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് നേടിയത്. 16 റൺസ് വിജയത്തോടെ ബംഗ്ലാദേശ് പരമ്പര തൂത്തുവാരി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ലിറ്റൺ ദാസ് 57 പന്തിൽ 73 റൺസും നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 36 പന്തിൽ 47 റൺസ് നേടി പുറത്താകാതെയും നിന്നു. റോണി താലൂക്ദാര്‍ 24 റൺസ് നേടി.

ഇംഗ്ലണ്ടിനായി ദാവിദ് മലന്‍ 53 റൺസും ജോസ് ബട്‍ലര്‍ 40 റൺസും നേടി. മലന്‍ – ബട്‍ലര്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 95 റൺസാണ് നേടിയത്. മലനും ബട്‍ലറും അടുത്തടുത്ത പന്തുകളിൽ പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.

ഏതാനും ഓവറുകള്‍ക്ക് ശേഷം ബെന്‍ ഡക്കറ്റും മോയിന്‍ അലിയും ഒരേ ഓവറിൽ ടാസ്കിന്‍ അഹമ്മദിന് വിക്കറ്റ് നൽകി മടങ്ങിയതോടെ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കൂടുതൽ പ്രയാസകരമായി.