ഇന്ത്യൻ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു, മലയാളി താരങ്ങൾ ആരും ഇല്ല

Newsroom

Picsart 23 03 14 17 16 30 599
Download the Fanport app now!
Appstore Badge
Google Play Badge 1

2023 മാർച്ച് 15 ബുധനാഴ്ച കൊൽക്കത്തയിൽ ആരംഭിക്കുന്ന ഇന്ത്യൻ ടീം ക്യാമ്പിനായുള്ള 23 അംഗ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രഖ്യാപിച്ചു. മാർച്ച് 22 മുതൽ 28 വരെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ മ്യാൻമറിനെയും ക്രിഗിസ് റിപ്പബ്ലികിനെയും ഇന്ത്യ നേരിടുന്നുണ്ട്. അതിനു മുമ്പ് ഇന്ത്യ കൊൽക്കത്തയിൽ അഞ്ച് ദിവസത്തെ ക്യാമ്പിൽ പരിശീലനം നടത്തും. സ്ക്വാഡിൽ മലയാളി താരങ്ങൾ ആരുമില്ല. സഹൽ അബ്ദുൽ സമദ് റിസേർവ്സിൽ ഇടം നേടി.

ഇന്ത്യ Tigers 7 800x500

സ്ക്വാഡിലേക്ക് വിളിക്കപ്പെട്ട 23 പേരിൽ 14 പേരും ബുധനാഴ്ച ക്യാമ്പിലേക്ക് റിപ്പോർട്ട് ചെയ്യും, മറ്റ് ഒമ്പത് പേർ (ബെംഗളൂരു എഫ്‌സി, എടികെ മോഹൻ ബഗാൻ എഫ്‌സി എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാർ) ഹീറോ ഐഎസ്‌എൽ 2022-23 ഫൈനലിന് ഒരു ദിവസം കഴിഞ്ഞ് മാച്ച് 19-ന് ടീമിനൊപ്പം ചേരും. .

ഈ ടീമിന് പുറമെ പതിനൊന്ന് കളിക്കാരെ റിസർവുകളായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ ആവശ്യമെങ്കിൽ മാത്രമേ ക്യാമ്പിലേക്ക് വിളിക്കൂ. ത്രിരാഷ്ട്ര രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിനുള്ള 23 കളിക്കാരുടെ അന്തിമ പട്ടിക ഹീറോ ഐഎസ്എൽ ഫൈനൽ പൂർത്തിയായതിന് ശേഷം പ്രഖ്യാപിക്കും.

Goalkeepers: Gurpreet Singh Sandhu, Phurba Lachenpa Tempa, Amrinder Singh.

Defenders: Sandesh Jhingan, Roshan Singh, Anwar Ali, Akash Mishra, Chinglensana Konsham, Rahul Bheke, Mehtab Singh, Glan Martins.

Midfiedlers: Suresh Wangjam, Rohit Kumar, Anirudh Thapa, Brandon Fernandes, Yasir Mohammad, Ritwik Das, Jeakson Singh, Lallianzuala Chhangte, Bipin Singh.

Forwards: Manvir Singh, Sunil Chhetri, Sivasakthi Narayanan.

Head Coach: Igor Stimac.

List of 11 Reserves:

Goalkeepers: Vishal Kaith, Prabhsukhan Gill.

Defenders: Subhasish Bose, Pritam Kotal, Asish Rai, Narender Gahlot.

Midfielders: Liston Colaco, Nikhil Poojary, Sahal Abdul Samad, Naorem Mahesh Singh.

Forwards: Ishan Pandita.